Image

ജോലിയും സ്ത്രീകളിലെ ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ?

Published on 23 November, 2019
ജോലിയും സ്ത്രീകളിലെ ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ?
ചില പ്രത്യേകതരം ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്നു കണ്ടെത്തല്‍. ഇതില്‍ അപകടസാധ്യത ഏറെ സ്ത്രീകള്‍ക്കാണെന്നും പഠനം പറയുന്നു. 65,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ഏകദേശം 63 വയസ്സിനുള്ളില്‍ പ്രായമുണ്ടായിരുന്നു. മിക്കവര്‍ക്കും ആര്‍ത്തവവിരാമം സംഭവിച്ചവരുമായിരുന്നു. ഇതില്‍ 13% സ്ത്രീകളുടെയും ഹൃദയത്തിന്റെ ആരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരുന്നത്രേ.

ഇവരില്‍ പലരുടെയും ജോലി സാഹചര്യങ്ങളാണ് ജോലിയും ഹൃദ്രോഗവുമായുള്ള ബന്ധത്തെപ്പറ്റി പഠിക്കാന്‍ കാരണമായത്. റീടെയ്ല്‍ കാഷ്യര്‍, മാനേജര്‍, നഴ്‌സ്, സൈക്യാട്രിസ്‌റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയായിരുന്നു ഇവരില്‍ പലരുടെയും ജോലി. ഇതില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഹൃദ്രോഗസാധ്യത  36%  ആണ്. നഴ്‌സുമാര്‍ക്ക്  14%. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, സെയില്‍സ് എജന്റ് എന്നിവര്‍ക്ക്  24% ഹൃദ്രോഗസാധ്യത കുറവാണെന്നും ഈ പഠനം പറയുന്നു.

ഫിലഡല്‍ഫിയയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയിന്റിഫിക് സെഷന്‍, ജപ്പാനിലെ കോഹര്‍ട്ടില്‍ നിന്നുള്ള ഗവേഷകര്‍ തുടങ്ങിയവരുടേതാണ് ഈ പഠനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക