Image

താങ്ക്‌സ് ഗിവിംഗ് (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 26 November, 2019
താങ്ക്‌സ് ഗിവിംഗ് (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഒരു രാഷ്ട്രത്തിന്റെ മതപരവും മതേതരവുമായ മഹനീയമായ ഒരു ആചാരമാണ് 400 വര്‍ഷങ്ങളായി അമേരിക്കയില്‍  നിലനില്‍ക്കുന്ന ‘താങ്ക്‌സ് ഗിവിംഗ്‘ എന്ന വിശിഷ്ടദിനം. .ക്രിസ്തീയ സ്വാതന്ത്ര്യം തേടി 150 തീര്‍ത്ഥാടകര്‍ ‘മേ ഫ്‌ളവര്‍’ എന്ന  കപ്പലില്‍ 1620 ഒക്ടോബര്‍ 16-നു ഇംഗ്ലണ്ടില്‍ നിന്നും യാത്ര തിരിക്കയും, പട്ടിണിയിലും കടല്‍ക്ഷോഭത്തിലും വളരെപ്പേര്‍ മരിക്കയും ഒടുവില്‍ശേഷിച്ച 38 പേര്‍ വെര്‍ജീനിയായില്‍ ജെയിംസ്  നദീതീരത്തുള്ള ബെര്‍ക്ക്‌ലി പ്‌ളാന്റേഷനില്‍ എത്തിച്ചേരുകയും,അവരെ അമേരിക്കന്‍ ഇന്‍ഡ്യക്കാര്‍ (വാമ്പനോങ്) സ്വീകരിച്ച് ഭക്ഷണപാനീയങ്ങള്‍ നല്‍കി, കൃഷിചെയ്യുവാന്‍ പഠിപ്പിക്കയും സൗകര്യങ്ങള്‍ നല്‍കുകയുംചെയ്തു. അടുത്ത വര്‍ഷം 1621 ഒക്ടോബറില്‍ അവരുടെകൃഷി സമ്പത്തുകൊണ്ട് വിഭവസമൃദ്ധമായവിêന്നൊരുക്കി  ഈ കുടിയേറ്റക്കാര്‍ അവരുടെആതിഥേയരെ ആദരിച്ചതാണ് ആദ്യത്തെ താങ്ക്‌സ്ഗിവിംഗ്.

മുട്ടിന്‍മേല്‍ നിന്ന് ദൈവത്തിനു നന്ദിയര്‍പ്പിച്ചകൊണ്ടാണ് ആ വിശിഷ്ടദിനത്തെ അവര്‍ ആഘോഷിച്ചത്.
അവര്‍ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്ത സെറ്റില്‍മെന്റ് ചാര്‍ട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അവര്‍ ആദ്യമായി അമേരിക്കന്‍ മണ്ണില്‍കാലുæത്തിയ സുദിനത്തെ മുട്ടിന്‍മേല്‍ നിന്നുകൊണ്ട് ്‌സര്‍വ്വശക്തനായ ദൈവത്തിന് നന്ദിയര്‍പ്പിçകയാé് പ്രഥമമായിചെയ്യേണ്ടത് എന്നാണ്.

 അമേരിക്കയിലെ താങ്ക്‌സ്ഗിവിംഗ്ആദ്യമായി പ്രാര്‍ത്ഥനയോടും സ്‌തോത്രഗീതികളോടും കൂടിദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കയാé് പ്രഥമ കര്‍മ്മം. കേരളത്തില്‍ നിന്നുവന്ന മലയാളികള്‍ക്ക്  സമൃദ്ധിയുടെ കൃതജ്ഞതാര്‍പ്പണമാണ് ഓണാഘോഷം, ഇങ്ങനെ ഓരോരാജ്യത്തിനും അതിന്റേതായ ആഘോഷങ്ങളുണ്‍ട്.  സ്വന്തംപൈതൃകത്തെ കാത്തുസൂക്ഷിക്കുക,  നടന്നുപോന്ന പാതകള്‍ മറക്കാതിരിക്കുക, ഉച്ചത്തിലേറ്റിയോരേണിപ്പടികളെ പുച്ഛിക്കാതിരിക്കുക, മാതാപിതാക്കളെയും ഗുരുജനങ്ങളെയും പൂജ്യരായി കരുതുക, ദൈവത്തെ മറക്കാതിരിക്കുക തുടങ്ങിയമൂല്യങ്ങളാണ് ഒരുവ്യക്തിയുടെ നന്മയുടെ അളവുകോല്‍.

കേരളത്തില്‍നിന്നും സമൃദ്ധിയുടെ നാടായ അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ ഭാഗ്യംലഭിച്ച നാം ഈ താങ്ക്ഗ്ഗിവിങ് ദിനത്തെ ദൈവകൃപയെ പ്രകീര്‍ത്തിക്കുന്ന ദിനമായി കരുതേണ്ടതാണ്. വി.വേദപുസ്തകത്തിലെ സങ്കീര്‍ത്തനം 136 ഒരു സ്തുതിഗീതമാണ്é്. ‘യഹോവíുസ്‌തോത്രം ചെയ്‌വിന്‍, അവന്‍ നല്ലവനല്ലോ, അവന്റെ ദയഎന്നേíുമുള്ളത്’…. ക്രിസ്ത്മസുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരുസുദിനമാണ് താങ്ക്‌സ്ഗിവിങ് ദിനവും. ഇന്നു പലരുടെയും ഒരു ധാരണ ടര്‍ക്കിറോസ്റ്റും സമൃദ്ധിയാര്‍ന്ന ഭക്ഷണവുമാണ്്, താങ്ക്‌സ്ഗിവിങ ്എന്നത്.

സ്വന്തം കുടുംബാംഗങ്ങളുമൊത്ത്‌ദൈവം നല്‍കിയ സന്തോഷവും സമൃദ്ധിയും പങ്കുവയ്ക്കുന്നതോടൊപ്പം, പ്രാര്‍ത്ഥനയോടും കൃതജ്ഞതയോടും ദൈവത്തിന് നന്ദിയര്‍പ്പിക്കുവാനും ഈ താങ്ക്‌സ്ഗിവിംങ് ദിനത്തില്‍ മറക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കയാണ്. സമൃദ്ധിയുടെ പിന്നാമ്പുറങ്ങളില്‍ ഇന്ന് പല നന്മകളും തള്ളപ്പെടുന്നുവോ?

സന്തോഷനിര്‍ഭരമായി ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരലാണ് ്‌യഥാര്‍ത്ഥ താങ്ക്‌സ്ഗിവിംഗ് ്ഡിന്നര്‍. ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി ചൊല്ലിക്കൊണ്ട് ഈ സുദിനത്തെ വരവേല്‍ക്കാം.

നവമ്പര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച താങ്ക്‌സ്ഗിവിംഗ് ദിനമായി 1789 ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെ നന്മയുടെയും സമ്പല്‍സമൃദ്ധിയുടെയും പ്രാധാന കാരണവും ദൈവകൃപയെ മറക്കാതിരിക്കുന്നതുകൊണ്ടാണ്. 

ഏവര്‍ക്കും സന്തോഷസമൃദ്ധവും , സമാധാനപൂര്‍ണ്ണവുമായ താങ്ക്‌സ്ഗിവിങ് ആശംസിക്കുന്നു!!



Join WhatsApp News
amerikkan mollakka 2019-11-27 19:13:49
അസ്സലാമു അലൈക്കും. .എല്ലാബർക്കും നന്മകൾ. 
സാഹിബ ഇങ്ങടെ ലേഖനം നന്നായിരുന്നു. നല്ല 
മനസ്സുള്ളവർക്കേ ഇങ്ങനെ എയ്താൻ കയ്യു. ഇങ്ങടെ 
കബിതകളും നന്മയും ദൈവവും നിറഞ്ഞതാണ്.
അല്ലാഹുവിനു നന്ദി പറയുക. ഇങ്ങൾക്കും 
കുടുംബത്തിനും നല്ലത് വരട്ടെ. ഇൻ  ഷാ  അള്ളാ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക