Image

വെയില്‍ കൊണ്ടാല്‍ ചര്‍മാര്‍ബുദം വരുമോ

Published on 27 November, 2019
വെയില്‍ കൊണ്ടാല്‍ ചര്‍മാര്‍ബുദം വരുമോ
സ്കിന്‍ കാന്‍സര്‍ അഥവാ ചര്‍മാര്‍ബുദം അമിതമായി വെയില്‍ കൊള്ളുന്നവരില്‍ കൂടുതലായി കാണുന്നു.  ചര്‍മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ഇതിലേക്കു നയിക്കുന്നത്. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിനു കാരണമാകും. ചര്‍മാര്‍ബുദം നേരത്തേ തിരിച്ചറിഞ്ഞ് കൃത്യസമയത്തു ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുണ്ട് ചര്‍മാര്‍ബുദം.

സ്കിന്‍ കാന്‍സര്‍ അവസാന ഘട്ടത്തിലായിരിക്കും പലപ്പോഴും തിരിച്ചറിയപ്പെടുക. അതിനു പാരമ്പര്യം ഒരു ഘടകമാണ്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് സ്കിന്‍ കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കുക. അതുപോലെ ചെറുപ്പകാലത്ത് അമിതമായി വെയിലേറ്റ ആളുകള്‍ക്ക് പിന്നീട് സ്കിന്‍ കാന്‍സര്‍ ഉണ്ടാകാം. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത ആളുകള്‍ക്കും സൂര്യപ്രകാശം അമിതമായി ഏറ്റാലും രോഗം ഉണ്ടാകാം.

ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍മാര്‍ബുദ രോഗികളുള്ളത് ഓസ്‌ട്രേലിയയിലാണ്. അവിടെ ഏറ്റവും മാരകമായ ശി്മശെ്‌ല ാലഹമിീാമ ഒരുവര്‍ഷം 12,000 ആളുകള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജീനുകളുടെ പ്രവര്‍ത്തനവും സൂര്യാഘാതം ഏല്‍ക്കുന്നതും തമ്മിലുള്ള ബന്ധം വഴി സ്കിന്‍ കാന്‍സര്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അടുത്തിടെ ഒരു പഠനം നടന്നിരുന്നു. ഇതുപ്രകാരം ജീനുകള്‍ വഴി സ്കിന്‍ കാന്‍സര്‍ ഉണ്ടാകാം എന്നും അത്തരം ആളുകള്‍ കുറഞ്ഞ അളവില്‍ സൂര്യപ്രകാശം ഏറ്റാല്‍ പോലും രോഗം ഉണ്ടാകാമെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇതാണ് സ്കിന്‍ കാന്‍സര്‍ പാരമ്പര്യമായി വരാനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്.

ഓസ്‌ട്രേലിയയിലെ ചൂടുള്ള കാലാവസ്ഥ ഇതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു എന്നും പഠനം പറയുന്നു. ജനിതകമായി സ്കിന്‍ കാന്‍സര്‍ സാധ്യത ഉള്ള ആളുകള്‍ ഇരുപതുവയസ്സിനുള്ളില്‍ സൂര്യാഘാതം ഏറ്റാല്‍ അവര്‍ക്ക് രോഗ സാധ്യത കൂടും എന്നും പഠനം പറയുന്നു.

മുന്‍കരുതലുകളിലൂടെ തീര്‍ച്ചയായും ഇതിനെ  പ്രതിരോധിക്കാം നല്ല വെയിലില്‍ പുറത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്ക്രീന്‍ ശീലമാക്കുന്നത് പ്രധാനമാണ്. അതുപോലെ ശരീരത്തിലെ മറുകുകള്‍ക്ക് നിറവ്യത്യാസമോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നും ശ്രദ്ധിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക