Image

ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് -കല (കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് )

കല (കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് ) Published on 28 November, 2019
ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് -കല (കൗണ്‍സലിംഗ്  സൈക്കോളജിസ്റ്റ് )
ഒരുപാട് ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്നവരെ കാണുമ്പോ വല്ലാത്ത കുശുമ്പ് തോന്നാറുണ്ട്..
അത്രയ്ക്ക് നല്ല വ്യക്തിത്വം ആയിരിക്കണമല്ലോ അവര്‍ക്ക്!!
ഏത് ജോലിയില്‍ എത്തി പെട്ടാലും സ്ഥായിയായ സ്വഭാവത്തിന്റെ ഒഴുക്കനുസരിച്ചുള്ള പെരുമാറ്റമേ ഒരുവന്‍ പ്രകടിപ്പിക്കൂ..
സാഹചര്യം കുറച്ചൊക്കെ മാറ്റങ്ങള്‍ കൊണ്ട് വന്നാലും..

നല്ല ഓര്‍മയില്‍ തെളിയുന്ന ഒരു മുഖം ഉണ്ട്..
എന്റെ പ്രീയപ്പെട്ട  കുസുമംമാഡം.. ധറിട്ടയര്‍, വലമറ ീള ുമലറശമേൃശര ീിരീഹീഴ്യ റശ്ശശെീി ഞഇഇ പ

ഞഇഇ എന്താണെന്നു വ്യക്തമായ ഒരു ധാരണ ഇല്ലാത്ത ഒരു 22 വയസ്സുകാരി ...
ട്രെയിനിങ് സൈക്കോളജിസ്‌റ് ആയി മാഡത്തിന്റെ അടുത്തു എത്തി..
മുഖം നിറച്ചും പുഞ്ചിരിയോടെ മാഡം എന്നെ സ്വീകരിച്ചു..

എന്റെ ആദ്യത്തെ കേസ് ആയിരുന്നു അരുണ്‍..
ഡോക്ടര്‍ അദ്ധ്യാപിക മാതാപിതാക്കളുടെ മകന്‍..
അവര്‍ക്കു അരുണിനെ കൂടാതെ രണ്ടു മക്കള്‍ കൂടി ഉണ്ട്.
അവനു അസുഖത്തിന്റെ സീരിയസ്‌നെസ്സ് അറിയാം എന്നതായിരുന്നു അതിശയം.
വേദന കൂടുമ്പോ മാത്രം അവന്‍ കരയും ..
ആ ദിവസങ്ങളില്‍ മാഡം എനിക്ക് മറ്റെന്തെന്തെകിലും ഡ്യൂട്ടി തരും..
ഞാന്‍ എന്താന്നെന്നു എത്ര പെട്ടന്ന് അവര്‍ക്ക് മനസ്സിലായി എന്ന് തോന്നിയിട്ടുണ്ട്.
സാധാരണ മട്ടില്‍ വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുന്നത് ഒഴിച്ചാല്‍ ദീര്‍ഘം ആയ ഒരു സംസാരത്തിന് പോലും സമയം ഇല്ലാത്ത വ്യക്തി ആണ്..

പക്ഷെ ഓരോരുത്തരെയും അതേ തട്ടില്‍ അളക്കാനും മനസ്സിലാക്കും അവര്‍ക്കുള്ള കഴിവ് അസാധാരണം എന്ന് തോന്നിയിട്ടുണ്ട്..
അരുണും ഞാനുമായി ഒരുപാട് സംസാരിക്കുമായിരുന്നു..

ആയുസ്സു ''''കുറച്ചു '''പുസ്തകത്തില്‍ രേഖപ്പെടുത്തി ഭൂമിയിലേക്ക് വിട്ടത് കൊണ്ടാകാം അവനു പ്രായത്തില്‍ കവിഞ്ഞ പക്വത ..
കടം കഥകളും കുസൃതി ചോദ്യങ്ങളും ഒക്കെ ആയി അവിടെ രോഗികളായി കിടക്കുന്ന പലകുരുന്നുകളിലും അതേ പക്വത തോന്നിയിട്ടുണ്ട്..
ആ കുഞ്ഞുങ്ങളുടെ അമ്മമാരുടെ മുഖം..!
തന്റെ കുഞ്ഞിന്റെ ജീവന് അപ്പുറം മറ്റൊന്നും ആവശ്യമില്ല എന്ന കണ്ണീരിന്റെ മുഖങ്ങള്‍..
അവരുടെ ഇടയ്ക്ക് ഒരു മാലാഖയുടെ രൂപമായിരുന്നു മാഡത്തിന്..!
അരുണിന്റെ മുറിയിലെ നിത്യ സന്ദര്‍ശക ആയി ഞാന്‍..

ആഴ്ച അവസാനം വീട്ടിലേയ്ക്കു പോകുമ്പോ തിങ്കളാഴ്ച കാണാം എന്ന് ടാറ്റാ
പറഞ്ഞു വിട്ട പലരുടെയും കിടക്ക , ഡ്യൂട്ടിക്ക് എത്തുന്ന ദിവസം , ഒഴിഞ്ഞു കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്..പാലിയേറ്റീവ് വാര്‍ഡില്‍..
അതിന്റെ ഒക്കെ അങ്ങേയറ്റത്തെ നോവാണ് കുഞ്ഞുങ്ങളുടെ കാര്യം ആകുമ്പോള്‍..
അരുണിന്റെ കാര്യത്തിലും അതന്നെ സംഭവിച്ചു..

തളര്‍ന്ന മനസ്സോടെ മാഡത്തിന്റെ അരികില്‍ എത്തിയ എന്നെ ''അയ്യേ ഇയാളാണോ വലിയ സൈക്കോളജിസ്‌റ് എന്ന് പറഞ്ഞു എന്നെ ചേര്‍ത്തു പിടിച്ച ആ കരങ്ങള്‍...

എത്ര ദീര്‍ഘമായ വര്‍ഷത്തെ പരിചയമാണ് അവര്‍ക്കു ഈ രംഗത്ത്..
എന്നോട് സൈക്കോളജിസ്‌റ് അല്ലെ , ധൈര്യം വേണ്ടേ എന്ന് സ്‌നേഹത്തോടെ പറയുന്ന മാഡത്തിന്റെ കണ്ണില്‍ എത്രയോ വട്ടം കണ്ണീരിന്റെ നനവ് ഞാന്‍ പിന്നെ കണ്ടിട്ടുണ്ട്..
ഓരോ രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അടുത്തതും അവരുടെ രോഗത്തെ കുറിച്ച് പറയുമ്പോ...
അതൊരു അവസ്ഥ തന്നെ ആണ്..! തരണം ചെയ്യാന്‍ ഏറെ പാടുള്ള ഒന്ന്..!

ആ ,മാതാപിതാക്കളുടെ വികാരം ഉള്‍ക്കൊണ്ട് രോഗത്തെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവാണ് പിന്നെ അങ്ങോട്ടുള്ള ഓരോ നിമിഷവും അവരെ പിടിച്ച് നിര്‍ത്തുന്നത്..
സത്യത്തില്‍ അങ്ങനെ ഒരു മനസ്സാണ് ജോലിയിലെ പുണ്യം ..
ലാുമവ്യേ എന്നൊരു വികാരം ഒരു അളവില്‍ ഏത് വ്യക്തിയും കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലേ..
പ്രത്യേകിച്ച് ഒരു ഡോക്ടര്‍..
കാടത്തം നിറഞ്ഞ മനസ്സോടെ രോഗിയെ സമീപിപ്പിക്കുന്ന ഡോക്ടര്‍ ആ അസുഖം കൂട്ടാനുള്ള ഒരു കാരണം കൂടി ആണ്..

എനിക്ക് എന്നും ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കാന്‍ നല്ല ഓര്‍മ്മകള്‍ തന്നവരുടെ കൂട്ടത്തില്‍ ..എനിക്കേറ്റവും പ്രിയപ്പെട്ടത്.. എന്റെ കുസുമം മാഡം..
ആത്മാവിന്റെ ഭാഷയില്‍ സംവദിക്കാന്‍ പറ്റുന്ന ഒന്നോ രണ്ടോ പേര്‍ മതി. ജീവിതത്തില്‍..
പുരുഷനാകട്ടെ..സ്ത്രീ ആകട്ടെ..
ഏത് പ്രായക്കാരോ ഏത് ഭാഷക്കാരോ ആവട്ടെ..
ആ ഒരു സാമീപ്യം ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് അത്ര വലുതല്ലേ..!

ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് -കല (കൗണ്‍സലിംഗ്  സൈക്കോളജിസ്റ്റ് )ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് -കല (കൗണ്‍സലിംഗ്  സൈക്കോളജിസ്റ്റ് )ജീവിതത്തിലും ഹൃദയത്തിലും പതിയ്ക്കുന്ന കയ്യൊപ്പ് -കല (കൗണ്‍സലിംഗ്  സൈക്കോളജിസ്റ്റ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക