Image

ജ്ഞാനപീഠം അക്കിത്തത്തിന്

Published on 29 November, 2019
ജ്ഞാനപീഠം അക്കിത്തത്തിന്

ന്യൂ ഡല്‍ഹി : ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമാണ് പുരസ്‌കാരമായ ലഭിക്കുക.

43 കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ പ്രധാന കൃതി. 2017ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികള്‍ ഇന്നും പ്രസക്തമാണ്.

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.


 ജി. ശങ്കരക്കുറുപ്പാണ് ജ്ഞാനപീഠ  പുരസ്‌കാരം നേടുന്ന ആദ്യ മലയാളി. എസ്.കെ. പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരും പുരസ്‌കാരം നേടി. കവി ഒ.എന്‍.വി. കുറുപ്പാണ് മലയാളത്തില്‍ നിന്ന് അവസാനമായി പുരസ്‌കാരം നേടിയത്. 


പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്?പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. 

Join WhatsApp News
അക്കിത്തം അച്യുതൻ നമ്പൂതിരി 2019-11-29 17:31:02
“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
ജീവൻ കൊണ്ടും
സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-
മേന്നെ നണ്ണി;
മറി ച്ചാ ണെങ്കിൽ സ്നേഹിച്ചീടുവാൻ
സേവിക്കാനും
ധരിച്ചിട്ടില്ലെങ്കി, ലീ ലോക-
മെന്തിനു കൊള്ളാം?”

"ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പോഴിക്കവേ
ഉദിക്കയാ ണെ ന്നാത്മാവി-
ലായിരം സൗരമണ്ഡലം"  
                                                                                                                                        
"ഒരു പുഞ്ചിരി ഞാൻ മറ്റു
 ള്ളവർക്കായ് ച്ചെലവാക്കവേ
 ഹൃദയത്തിലുലാവുന്നു
 നിത്യ നിർമല പൗർണമി"
(സമ്പാദകൻ : വിദ്യാധരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക