Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 14: സംസി കൊടുമണ്‍)

Published on 30 November, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 14: സംസി കൊടുമണ്‍)
മീനു ആരോടും യാത്ര ചോദിച്ചില്ല. വേര്‍പിരിയലിന്റെ വേദനയവളെ ബാധിച്ചതേയില്ല.  ഉള്ളില്‍ നിറവായിരുന്നു. ഗള്‍ഫ് എവിടെയാണന്നോ, എങ്ങനെയാണന്നോ അവള്‍ക്കറിയില്ല. എങ്കിലും അവള്‍ക്ക് പോകണമായിരുന്നു. ആനച്ചെവിയുള്ള പതകരിപിടിച്ച ചെക്കന്‍, വലിയ ചെവികള്‍ വട്ടത്തിപ്പിടിച്ചവളെ തുറിച്ചു നോക്കി. ദേവകിയുടെ കണ്ണുകള്‍ മാത്രം നിറഞ്ഞു. മീനു അമ്മയെ നോക്കി ചിരിച്ചു. “”ഞങ്ങള്‍ പോയിവരട്ടെ.’’ മോഹനന്‍ യാത്രചോദിച്ചു. ഗോപാലന്‍ നായര്‍ തലയാട്ടി. അവരെ യാത്രയാക്കാന്‍ മറ്റാരുമില്ലായിരുന്നു. എന്തുപറയണമെന്നറിയാതെ നില്‍ക്കുന്ന അമ്മയെനോക്കി അവര്‍ യാത്രയായി. അവര്‍ കയറിയ കാര്‍ കാഴ്ച്ചയില്‍നിന്നു മറയുന്നതുവരെയും ദേവകി നോക്കി. ഒരു ദീര്‍ഘനിശ്വാസം അവരില്‍നിന്നും ഉയര്‍ന്നു. അവരില്‍ അനേകം ഓര്‍മ്മകള്‍ ഉണരുകയായിരുന്നു. ആദ്യമായി പട്ടുപാവാടയും ഉടുപ്പിച്ചവളെ ചന്തയില്‍ കൊണ്ടുപോയതുമുതല്‍ ഒരോന്നും കാഴ്ച്ചയില്‍ വരുന്നു. “പൊട്ടിപ്പെണ്ണാ... ഒരു വൈഭവുമില്ല. ഇനി എങ്ങനെയൊക്കെയാണോ ആവോ... ഈശ്വര കാത്തോണേ...’ ദേവകി എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു.

“”ദേവകി ഇനി നിന്റെ കഷ്ടപ്പാടെല്ലാം തീരുമല്ലോ.. അവളവിടെ ചെന്നൊന്നു കരപിടിക്കട്ടെ.’’ ഗോപാലന്‍ നായരുടെ ആശ്വാസവാക്കുകള്‍ ദേവകി കേട്ടതായി തോന്നിയില്ല.  ജീവിതത്തില്‍ ഒറ്റപ്പെട്ടതുപോലെ. ജീവിച്ചതത്രയും അവള്‍ക്കുവേണ്ടിയായിരുന്നു. കുറുപ്പു ഡോക്ടറുടെ ചായിപ്പില്‍ ജീവിതം വഴിതിരിച്ചുവിട്ടതു പനിപിടിച്ചു കിടക്കുന്ന മീനുവിനുവേണ്ടിയായിരുന്നു. പിന്നെ വഴിമാറി നടക്കാതെ വേറെ വഴികളില്ലായിരുന്നു. ഇപ്പോള്‍ അവള്‍ക്കെങ്കിലും ഒരു പുതിയ വഴി തെളിയുമോ..?.  ഈ യാത്ര കാണാന്‍ ഒരാള്‍ക്കൂടി ഉണ്ടായിരുന്നെങ്കില്‍...ദേവകി കുട്ടിമാപ്പിളയുടെ കാടുകയറിയ പുരയിടത്തിലേക്ക് നോക്കി. അവിടെ ദേവകിയ്ക്ക്,  കുട്ടിമാപ്പിള കൈവീശി മീനുവിനെ യാത്രയാക്കാന്‍ നില്‍ക്കുന്നതുപോലെ തോന്നി. ആ കണ്ണുകളില്‍ എന്നും തങ്ങളെക്കുറിച്ച് സഹതാപവും ആര്‍ദ്രതയുമായിരുന്നുവല്ലോ എന്നു ദേവകി കരുണയോടോര്‍ത്തു. ദേവകി മറ്റൊരു ലോകത്താണന്നുള്ള തിരിച്ചറിവില്‍ ഗോപാലന്‍ നായര്‍ കടയിലേക്ക് പോയി.  ദേവകി ഒരു ദീര്‍ഘനിശ്വാസത്തോടെ അകത്തേക്കും, ആനച്ചെവിയുള്ള പതകരിപിടിച്ച ചെക്കന്‍ അവന്റെ വഴിക്കും.

വീതിയേറിയ റോഡുകള്‍. മനോഹരമായ ഉയര്‍ന്ന കെട്ടിടങ്ങള്‍.  തണുത്ത കാറിലിരുന്നു മീനു വെളിയിലെ കാഴ്ച്ചകള്‍ കണ്ടു. മോഹനന്‍ തന്റെ അറിവിന്റെ നിഘണ്ടു അവളിലേക്കു തുറന്നു.  അവള്‍ ഒന്നും മനസ്സിലാകാതെ റോഡിന്റെ ഇരുവശങ്ങളും മാറി മാറി നോക്കി അത്ഭുതപ്പെട്ടു. ഇത്ര വലിയ കെട്ടിടങ്ങള്‍ അവളുടെ കാഴ്ച്ചയെ ആനന്ദിപ്പിച്ചു. കുഞ്ഞു മുഹമ്മദ് അവള്‍ കേട്ടിട്ടില്ലാത്ത ഭാഷയില്‍ എന്തൊക്കയോ മോഹനനോടു പറയുന്നു. അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല. എന്നാലും മോഹനനോടൊരു ബഹുമാനമവള്‍ക്ക് തോന്നി.  ഭൂപ്രകൃതി മാറി മാറി വരുന്നു. റോഡുകളുടെ വീതി കുറഞ്ഞ് ഒറ്റവരി പാതകള്‍. ഇരുവശങ്ങളിലും കൂറ്റന്‍ പാറക്കുന്നുകള്‍. അവയുടെ നിറം അവളെ ആകര്‍ഷിച്ചു. ചാരനിറം കലര്‍ന്ന പാറക്കെട്ടുകള്‍ പല ആകൃതിയിലും പ്രകൃതിയിലും പടര്‍ന്നു വളരുന്ന ഒê വള്ളിക്കെട്ടുപോലെ നീണ്ടു നീണ്ടു പോകുന്നു. ഇടí് മണല്‍ നിറഞ്ഞ താഴ്‌വരകള്‍.  അവിടെയെങ്ങും പച്ചപ്പുകള്‍ കണ്ടില്ല, പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ചെറിയ ആട്ടിന്‍ കൂട്ടങ്ങള്‍. വഴിയോരങ്ങളില്‍ ഒറ്റപ്പെട്ട ഈന്തപ്പന æലച്ചു കിടക്കുന്നതു മോഹനന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു.. കവുങ്ങിന്‍ തോപ്പില്‍ പഴുത്ത അടíമാതിരി. പിന്നെ നോക്കെത്താത്ത മരുഭൂമികള്‍.  അവളുടെ കണ്ണുകള്‍ മെല്ലെ അടയുന്നു. അവള്‍ ഉറങ്ങി

  മോഹനന്‍ അവളെ തട്ടിയുണര്‍ത്തി. ചുറ്റിനും പണിതീരാത്ത വലിയ കെട്ടിടങ്ങല്‍.  കുട്ടികള്‍ തെരുവില്‍ ഓടിക്കളിക്കുന്നു. ജാനാലകളില്‍ ഉണങ്ങാന്‍ തൂക്കിയിട്ട തുണികള്‍. ചപ്പും ചവറും നിറഞ്ഞ തെരുവ്. ഒരു കൊച്ചു കെട്ടിടത്തിന് മുന്നില്‍ കാറുനിന്നു. മീനു മോഹനനെ നോക്കി. സൂചനകളില്‍ നിന്നും സ്ഥലമെത്തിയന്നവളറിഞ്ഞു. ഒരു മുറിയും അടുക്കളയും കുളിമുറിയുമായി അവളുടെ ജീവിതം പരിമിതപ്പെട്ടു.

 “”ഊണ് വരുമ്പോഴേയ്ക്കും നീയൊന്നു കുളിച്ച് വൃത്തിയാക്’’ മോഹനന്‍ പറഞ്ഞു. അവള്‍ ഒരു കുളി കൊതിച്ചിരുന്നു. പൈപ്പുവെള്ളത്തിന് ഉപ്പു രസം. തലമുടിയാകെ മയമില്ലതെ ചകിരിമാതിരി.  ദേഹം വരണ്ട തുപോലെ. എണ്ണമയം എവിടെ.  കുളത്തിലെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള പ്രസരിപ്പവള്‍ സ്വപ്നം കണ്ടു.
 
കുഞ്ഞുമുഹമ്മദ് കൊണ്ടുവന്ന ആടുബിരിയാണീ അവര്‍ മൂന്നുപേരും കഴിച്ചു. അതവള്‍ ആദ്യമായി കഴിയ്ക്കുകയാണ്. എങ്കിലും രുചിയവള്‍ക്കിഷ്ടമായി. കുഞ്ഞുമുഹമ്മദ് മീനുവിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി മോഹനനോടെന്തോ പറഞ്ഞ് വെളിയിലേക്കു നടന്നു. വിരിച്ചിട്ട കട്ടിലിലേക്ക് അവള്‍ ആര്‍ത്തിയോടുനോക്കി. ഞാനൊന്നുകിടന്നോട്ടെ എന്നു ചോദിക്കുമ്പോലെ അനുവാദത്തിനായി മോഹനനെ നോക്കി.  അയാള്‍ മുറിയില്‍ അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്തോ അയാള്‍ക്ക് മീനുവിനോടു പറയാനുണ്ട്.. അതെങ്ങെനെ തുടങ്ങണമെന്നയാല്‍ അലോചിച്ചുറíന്നതിന്റെ അക്ഷമതയായിരുന്നു.  ഒടുവില്‍ അയാള്‍ പറഞ്ഞു.

“”നമ്മളെ ഇവിടെ കൊണ്ടുവന്ന അറബിമുതലാളി നിന്നെക്കാണാന്‍ ഇപ്പം വരും. അയാളോടു നല്ലപോലെ പെരുമാറണം. അയാള്‍ വിചാരിച്ചാല്‍ നമ്മളെ ജയിലിലിടാനോ, കൊന്നുകളയാനോ പറ്റും.  ആരും അവരോടു ചോദിക്കത്തില്ല. അവരറബികളാ... പിന്നെ നീ ഇവിടെ വന്നിരിക്കുന്നത് അയാളുടെ വീട്ടുജോലിക്കെന്നും  പറഞ്ഞാ. അതു സാരമില്ല. അയാള്‍ക്ക് നിന്നെ ഇഷ്ടപ്പെട്ടാല്‍ നിനക്കിവിടെത്തന്നെ താമസിക്കാം വേറെജോലിക്കൊന്നും പോകണ്ട .  അയാളു നിന്നെ നോക്കിക്കൊളും.  എല്ലാം നിന്റെ മിടുക്കുപോലിരിയ്ക്കും.’’ അയാള്‍ പറയുമ്പോള്‍ അവളുടെ ഒരോ ഭാവങ്ങളും ശ്രദ്ധിക്കുണ്ടായിരുന്നു. അവള്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. കാരണം അയാള്‍ പറയുന്നതൊന്നും അവള്‍ക്ക് മനസ്സിലായിരുന്നില്ല. മോഹനന്‍ അത്തറിന്റെ കുപ്പിതുറന്നവളെ പരിമളതൈലം പൂശി കാത്തിരുന്നു.

കുഞ്ഞുമുഹമ്മദിന്റെ കൂടെ വെളുത്ത æപ്പായമിട്ട ഒരാജാനുബാഹു കടന്നുവന്നു. മോഹനന്‍ ആദരവോടുæടി അറബിയെ വന്ദിച്ചു. മീനുവിനെ നോക്കി അറബി ചിരിച്ചു. ആദ്യമായാണൊരറബിയെക്കാണുന്നത്. എന്തു ചെയ്യണമെന്നറിയാതെ മീനു വെറുതെ മിഴിച്ചുനോക്കി നിന്നു. നല്ല ഉയരമുള്ള അയാളുടെ തലയില്‍ വെളുത്ത തുണി. അതിന് മുകളില്‍ കറുത്ത തിരികമാതിരി എന്തോ ഒന്ന്. വായില്‍ മുകളിലത്തെ രണ്ടു പല്ലുകള്‍ സ്വര്‍ണ്ണം. അയാള്‍ ചിരിച്ചപ്പോള്‍ അതെല്ലാവരും കാണട്ടെ എന്നപോലെ വിശാലമായിട്ടായിരുന്നു ചിരിച്ചത്. അമ്പതിനും അറുപതിനും ഇടയില്‍ പ്രായം. മീനു അയാളെ ശ്രദ്ധിക്കുകയായിരുന്നു. അയാള്‍ മീനുവിനോടെന്തക്കയോ പറയുന്നു. മലബാറിച്ചി എന്നുമാത്രം അവള്‍ക്ക് മനസ്സിലായി. അവളെ ബോധിച്ചപോലെ അയാള്‍ കുഞ്ഞുമുഹമ്മദിനെ നോക്കി. അവളെ ബോധിക്കാത്തവരാരെന്ന് മോഹനന്റെ ഉള്ളില്‍ മറുചോദ്യം ഉയര്‍ന്നു.

 “”മുതലാളിക്ക് നിന്നെ ഇഷ്ടപ്പെട്ടു. നിന്നോടെന്തെക്കയൊ പറയാനുണ്ട്’’  മോഹനന്‍ അവളെപ്പറഞ്ഞു മനസ്സിലാക്കി. “”ഞങ്ങള്‍ വെളിയില്‍ക്കാണും. ഒന്നും പേടിക്കാനില്ല, അയാള്‍ നല്ലവനാ’’ കുഞ്ഞുമുഹമ്മദും മോഹനനും വെളിയിലേക്ക് നടന്നു. അറബി അവളെ പിടിച്ച് പതുപതുത്ത മെത്തയില്‍ ഇരുത്തി.  മീനു തിരിച്ചറിഞ്ഞു ഒരു വീട്ടുജോലിക്കാരി എന്താണന്ന്. അറബിലയാള്‍ ചിരിച്ചു. അവള്‍ മലയാളത്തിലും. അവര്‍ ഭാഷയില്ലാതെ ഒത്തിരിക്കാര്യങ്ങള്‍ പറഞ്ഞു. സ്വര്‍ണ്ണപ്പല്ലുകള്‍ക്കിടയില്‍ കുമിഞ്ഞ ഗന്ധം ആനക്കാരന്‍ കുഞ്ഞപ്പിയെ ഓര്‍മ്മിപ്പിച്ചു. അമ്മയെക്കാണാനൊരു മോഹം. അവളുടെ ഉള്ളില്‍ എന്തൊ ഒരു തേങ്ങല്‍. കുഞ്ഞനന്തന്‍ എവിടെയാണോ ആവോ.  പ്രിയപ്പെട്ട ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍ അവളാഗ്രഹിച്ചു. അറബി അവളുടെ കവളില്‍ത്തലോടി സന്തോഷം അറീച്ചു വെളിയിലേക്ക് നടന്നു. റിഹേഷ്‌സല്‍ ഇല്ലാതെ നേരേ രംഗത്തവതരിപ്പിച്ച ഒê നാടകത്തിന്റെ ഒന്നാം രംഗം വിജയിച്ച ഒരു സംവിധായകന്റെ ഗര്‍വ്വോട് മോഹനന്‍ അവളെ നോക്കിച്ചിരിച്ചു.

  അറബി പിന്നേയും വന്നു. അയാളുടെ വരവിന്റെ ഇടവേളകള്‍ കൂടുന്നതുവരേയും മീനുവിന് ഒന്നിനും കുറവില്ലായിരുന്നു. നല്ല ആഹാരവും വസ്ത്രവും കിട്ടിക്കൊണ്ടിരുന്നു. കൈ നിറയെകിട്ടിയ പണം മോഹനനും കുഞ്ഞുമുഹമദും പങ്കിട്ടെടുത്തു. മീനുവിന്റെ അമ്മ പ്രതീക്ഷയോട് പോസ്റ്റുമാനേയും കാത്തിരുന്നു.... മോഹനന്‍ ഒറ്റമുറി അവള്‍ക്കായി വിട്ടുകൊടുത്ത് അടുക്കള സ്വന്തമാക്കി. അറബിക്ക് മറ്റൊരു ഡൊമസ്റ്റിക് സെര്‍വന്റിനെ കിട്ടിയതിനാലാകാം അയാള്‍ ഇപ്പോള്‍ ഇങ്ങോട്ടു വരാതായിരിക്കുന്നു. കുഞ്ഞുമുഹമ്മദും മോഹനനും കൂടിയാലോച്ചൊരു പുതുമേഖല കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. ധാരാളം കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമായിരുന്നവിടം. തൊഴിലാളികള്‍ക്കിടയില്‍ ചില സൂചനകള്‍ കൊടുത്ത് മോഹനന്‍ വെറുതെ ഇരുന്നു. വാര്‍ത്ത ചൂടുള്ളതായിരുന്നു. എല്ലാവരും ഉഷ്ണമേഖലയിലെ ശീതക്കാറ്റു കൊതിക്കുന്നവര്‍.
(തുടരും)                                             

                                                                   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക