Image

‘ഇൻസ്‌പെരിയ’ ക്യാമ്പസ് കോൺഫ്രൻസ്: ഡോ:സംഗീത്‌ ഇബ്രാഹിം നയിക്കും

Published on 01 December, 2019
‘ഇൻസ്‌പെരിയ’ ക്യാമ്പസ് കോൺഫ്രൻസ്: ഡോ:സംഗീത്‌ ഇബ്രാഹിം നയിക്കും
ദുബൈ:യു..ഇ ദേശീയ ദിനാഘോഷത്തിന്‍റെയും ദുബൈ കെ.എം.സി.സി നാല്പത്തിയഞ്ചാം വാർഷികത്തിന്‍റെയും ഭാഗമായി  കെ.എം.സി.സി ക്യാമ്പസ് വിഭാഗം ഹൈസ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി  സംഘടിപ്പിക്കുന്ന ഇൻസ്‌പെരിയ’ ക്യാമ്പസ്  കോൺഫ്രൻസ് ഷാർജ ഇസ്‌ലാമിക് ബേങ്ക് വൈസ് പ്രസിഡണ്ടും പ്രശസ്‌ത പരിശീലകനുമായ ഡോ:സംഗീത്‌  ഇബ്രാഹിം നയിക്കും.ഇൻസ്‌പെരിയ’ ക്യാമ്പസ്  കോൺഫ്രൻസ് ലോഗോ പ്രകാശനം രാമനാഥപുരം എം.പി നവാസ് ഗനി നിര്‍വ്വഹിച്ചു. 

ഡിസംബർ 6ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ 12 വരെ അൽബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് ക്യാമ്പസ് കോൺഫറൻസ് നടക്കുക.പുതിയ കാലത്തിന്‍റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കും  വെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. യു.എ.ഇ യുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും  വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കോൺഫ്രൻസിൽ അറബ് പ്രമുഖരും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വാട്സാപ് നമ്പറിലോ 0506569834,0556743258 campus.dubaikmcc@gmail.com  ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന്‍ ചെയര്‍മാന്‍   ഒ.മൊയ്തു ജനറൽ കൺവീനർ സലാം കന്യപ്പാടി എന്നിവർ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക