Image

നവയുഗം നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി മുതല്‍ ബദര്‍ അല്‍ റാബിയിലും; ഉത്ഘാടനം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു

Published on 02 December, 2019
നവയുഗം നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി മുതല്‍ ബദര്‍ അല്‍ റാബിയിലും; ഉത്ഘാടനം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു
ദമ്മാം:  സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലമായി, നവയുഗം നിയമസഹായവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം, ഇനി മുതല്‍ ദമ്മാം ബദര്‍ അല്‍ റാബി ഹാളിലും ലഭ്യമാകും.

ദമ്മാം ബദര്‍ അല്‍ റാബി ഹാളിലെ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഔപചാരികമായ ഉത്ഘാടനം, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്.  നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, കക്ഷി രാഷ്ട്രീയഭേദം കൂടാതെ വിഷമങ്ങളില്‍പ്പെട്ട പ്രവാസികള്‍ക്ക് കൂടുതല്‍ ശക്തമായ പിന്തുണ നല്‍കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കിനു കഴിയട്ടെ എന്നും അദ്ദേഹം ഉത്ഘാടന  പ്രസംഗത്തില്‍ പറഞ്ഞു.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ജമാല്‍ വില്യാപ്പള്ളി, ഷിബുകുമാര്‍, ഉണ്ണി പൂച്ചെടിയല്‍,  ബദര്‍ അല്‍റാബി എം.ഡി അഹമ്മദ് പുളിയ്ക്കല്‍, ജനറല്‍ മാനേജര്‍ നിഹാല്‍ മുഹമ്മദ്, അഡ്മിന്‍ മാനേജര്‍ ഹബീബ് ഏലംകുളം എന്നിവര്‍ സംസാരിച്ചു. 
ബദര്‍ അല്‍റാബി ആരംഭിയ്ക്കുന്ന കസ്റ്റമര്‍ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോല്‍ഘാടനവും സത്യന്‍ മൊകേരി ആ വേദിയില്‍ നിര്‍വ്വഹിച്ചു.

എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴു മണി മുതല്‍ ഒന്‍പതു മണി വരെയാണ് പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കില്‍, നവയുഗം രക്ഷാധികാരി ഷാജി മതിലകം, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയില്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, ഷിബു കുമാര്‍,നിസാം കൊല്ലം, മഞ്ജു മണിക്കുട്ടന്‍, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരും നവയുഗം സാംസ്‌കാരിക വേദിയുടെ മറ്റു നേതാക്കളും, സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണുവാന്‍, നിയമസഹായവുമായി എത്തുന്നു.

പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സംബന്ധമായും, നിയമപരമായുമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന നവയുഗം നിയമസഹായ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്, നാളിതു വരെ നൂറ് കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് 0551379492, 0567103250, 0557133992 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

നവയുഗം നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി മുതല്‍ ബദര്‍ അല്‍ റാബിയിലും; ഉത്ഘാടനം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചുനവയുഗം നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി മുതല്‍ ബദര്‍ അല്‍ റാബിയിലും; ഉത്ഘാടനം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചുനവയുഗം നിയമസഹായവേദി ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി മുതല്‍ ബദര്‍ അല്‍ റാബിയിലും; ഉത്ഘാടനം സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക