Image

ഭര്‍ത്താവ് ഇല്ലാതിരുന്ന സമയം 30 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു; പോലീസ് നുണ പരിശോധന നടത്താനിരിക്കെ വീടിനുള്ളില്‍ നിന്ന് തന്നെ സ്വര്‍ണം ലഭിച്ചു

Published on 02 December, 2019
ഭര്‍ത്താവ് ഇല്ലാതിരുന്ന സമയം 30 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു; പോലീസ് നുണ പരിശോധന നടത്താനിരിക്കെ വീടിനുള്ളില്‍ നിന്ന് തന്നെ സ്വര്‍ണം ലഭിച്ചു

മലപ്പുറം: വീട്ടില്‍ നിന്നും 30 പവന്‍ കാണാതായതിനെ തുടര്‍ന്ന് പോലീസ് നുണ പരിശോധന നടത്താന്‍ ഒരുങ്ങവെ വീട്ടില്‍ നിന്നു തന്നെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ 5നാണ് വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍ നിന്നും സ്വര്‍ണം കാണാതാകുന്നത്. അബ്ദുറഹിമാന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷമം പുരോഗമിക്കെയാണ് സ്വര്‍ണം കണ്ടെത്തിയത്.


സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ;

അബ്ദുറഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്.  സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ 4 മാല, 1 വള, 8 സ്വര്‍ണ നാണയങ്ങള്‍, 2 മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണു സ്വര്‍ണം കിട്ടുന്നത്. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ.രാമന്‍, സിപിഒമാരായ സിയാദ്, മുരളീധരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക