Image

വിശപ്പകറ്റാന്‍ നിവര്‍ത്തിയില്ല : നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരമ്മ

Published on 02 December, 2019
വിശപ്പകറ്റാന്‍ നിവര്‍ത്തിയില്ല : നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരമ്മ


തിരുവനന്തപുരം : വിശപ്പ് അകറ്റാന്‍ നിവര്‍ത്തിയില്ല നാല് പിഞ്ചുമക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി പെറ്റമ്മ. വേറെങ്ങും അല്ല ദാരിദ്ര ഇല്ലായ്മയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ നേക്കാന്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്

ഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതിക്ക് ഈ അമ്മ അപേക്ഷ നല്‍കിയത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് വാരി തിന്ന് വിശപ്പടക്കിയതായും ഇവര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അത്രയ്ക്ക് ദയനീയ അവസ്ഥയിലാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. 
ആറ് കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത്. മൂത്തയാള്‍ക്ക് 7 വയസ്സും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. ടാള്‍പ്പോളക്കൊണ്ട് മറച്ച കുടിലിലാണ് ഇവര്‍ ഈ ആറ് കുട്ടികളും ഭര്‍ത്താവുമായി താമസിക്കുന്നത്. ഭര്‍ത്താവ് കൂലി പണിക്കാരനാണ്. കിട്ടുന്ന പൈസ മുഴുവനും ഇയാള്‍ മദ്യപിച്ച് കളയുകയാണ്. വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇയാള്‍ പൈസ കൊടുക്കാറില്ല എന്നുമാത്രമല്ല മദ്യപിച്ച് വന്ന് കുട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 

മുലപ്പാല്‍ കുടിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് കുട്ടികളെ കൊണ്ടുപോയിരിക്കുന്നത്്. ഇവര്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ അവിടെ നല്‍കും. കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ അവിടെ വന്ന് കാണാനും സാധിക്കും. നാല് കുട്ടികള്‍ക്കും 18 വയസ് പ്രായം ആകുന്നത് വരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും ഉണ്ടാകുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക