Image

പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച ചിക്കാഗൊ പോലീസ് ചീഫിനെ മേയര്‍ പിരിച്ചുവിട്ടു

പി പി ചെറിയാന്‍ Published on 03 December, 2019
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച ചിക്കാഗൊ പോലീസ് ചീഫിനെ മേയര്‍ പിരിച്ചുവിട്ടു
ചിക്കാഗൊ: റിട്ടയര്‍ ചെയ്യുന്നതിന് ആഴ്ചകള്‍ അവശേഷിക്കെ ചിക്കാഗൊ പോലീസ് ചീഫ് എഡ്ഡി ജോണ്‍സനെ മേയര്‍ ലോറി ലൈറ്റ് ഫുട്ട് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും, മനപൂര്‍വ്വം അവിശ്വസ്ഥത കാണിക്കുകയും ചെയ്തുവെന്നാണ് പോലീസ് ചീഫിനെതിരെ ഉയര്‍ന്ന ആരോപണം.

ഒക്ടോബര്‍ 17 ന് നടന്ന സംഭവത്തിന്റെ വെളിച്ചത്തില്‍ ജനുവരി 2 തിങ്കളാഴ്ചയാണ് പുറത്താക്കല്‍ ഉത്തരവിറങ്ങിയത്.

ഒക്ടോബര്‍ 17 ന് സ്‌റ്റോപ്പ് സൈനില്‍ കാര്‍ നിര്‍ത്തിയിട്ടു അതിനുള്ളില്‍ ഉറങ്ങുന്ന പോലീസ് ചീഫഇനെ കുറിച്ച് ആരോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. വാഹനം ഓടിക്കുന്നതിനിടയില്‍ തലചുറ്റല്‍ അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് കാറ് നിര്‍ത്തി അവിടെ ഉറങ്ങിപോയെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റേണല്‍ അഫയേഴ്‌സ് ഡിവിഷന്‍ നടത്തിയ അന്വേഷണത്തില്‍ ചീഫ് മൊഴി നല്‍കിയത്.

പാര്‍ട്ടിയില് പങ്കെടുത്തു ഡിന്നറിനോടൊപ്പം അല്‍പം മദ്യം കഴിച്ചതായി പിന്നീട് മേയറിനോട് ചീഫ് സമ്മതിച്ചിരുന്നു.

പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയത് പോലീസ് ഫോഴ്‌സിന്റെ എത്തിക്‌സിന് എതിരാണെന്ന് മേയര്‍ പറഞ്ഞു.

ചിക്കാഗോയില്‍ പോലീസ് ചീഫിന്റെ നാഷണല് കോണ്‍ഫ്രന്‍സില്‍ ട്രംമ്പ് പ്രസംഗിച്ചിരുന്നു. ഈ സമ്മേളനം ബഹിഷ്മരിച്ചതിനെതിരെ ട്രംമ്പ് ചീഫിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച ചിക്കാഗൊ പോലീസ് ചീഫിനെ മേയര്‍ പിരിച്ചുവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക