Image

ഹൃദയത്തിലുള്ളതെല്ലാം ഒന്നൊഴിയാതെ (കല്യാണി ശ്രീകുമാര്‍)

Published on 03 December, 2019
 ഹൃദയത്തിലുള്ളതെല്ലാം  ഒന്നൊഴിയാതെ (കല്യാണി ശ്രീകുമാര്‍)
സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പടെ  നിരവധി അംഗീകാരങ്ങളും, കേരള സര്‍ക്കാരിന്റെ കീഴില്‍   ഒന്നിലേറെ ഉയര്‍ന്ന  പദവികളും വഹിച്ച  പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ജോര്‍ജ്  ഓണക്കൂറിന്റെ  ആത്മകഥയാണ്  ഹൃദയരാഗങ്ങള്‍.

 പേരുപോലെ തന്നെ ചെറുപ്പം മുതല്‍, അദ്ദേഹത്തിന്റെ പഠനം,  കര്മമണ്ഡലത്തില്‍ നടന്ന പരിണാമങ്ങള്‍,പോരാട്ടങ്ങള്‍, അദ്ദേഹത്തിന്റെ സൗഹൃദ വലയങ്ങള്‍, ജീവിതത്തിലെ  ഉയര്‍ച്ചകള്‍, താഴ്ച്ചകള്‍, നേട്ടങ്ങള്‍, ജീവിത സംഘര്‍ഷങ്ങള്‍, ബാല്യകാല സ്മരണകള്‍,  പ്രണയം, വിരഹം,  സ്വകാര്യ ജീവിതം, യാത്രാനുഭവങ്ങള്‍, സിനിമ ബന്ധങ്ങള്‍, പ്രതീക്ഷകള്‍, നഷ്ട സ്വപ്‌നങ്ങള്‍ തുടങ്ങി തന്റെ ഹൃദയത്തിലുള്ളതെല്ലാം  ഒന്നൊഴിയാതെ  കാലഗണന ക്രമത്തില്‍  വായനക്കാരുമായി ഈ പുസ്തകത്തിലൂടെ  പങ്കുവയ്‌പെടുന്നു. 

ഓണക്കൂറെന്ന  വ്യക്തിയെ  മികച്ച ഒരു സാഹിത്യകാരനെന്നതിലുപരി  അദ്ദേഹമെന്ന പ്രതിഭാശാലിയിലെ  വിവിധ വശങ്ങളെ അറിയാനും അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാനും  ഈ പുസ്തകം സഹായകമായി. മലയാള സാഹിത്യത്തിലെ അണിയറയ്ക്കു പിന്നിലെ, നാമറിയാതെ ഒട്ടേറെ വിവരങ്ങളാണ് തന്റെ അനുഭവ സമ്പത്തില്‍ നിന്നും അദ്ദേഹം തന്റെ ആത്മകഥയിലൂടെ പങ്കുവയ്ക്കുന്നത്.

ജോര്‍ജ് ഓണക്കൂര്‍
ഡി സി  ബുക്‌സ്
പേജുകളുടെ എണ്ണം 309

 ഹൃദയത്തിലുള്ളതെല്ലാം  ഒന്നൊഴിയാതെ (കല്യാണി ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക