Image

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് ആശ്വാസമായി സത്യന്‍ മൊകേരിയുടെ സന്ദര്‍ശനം

Published on 03 December, 2019
ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് ആശ്വാസമായി  സത്യന്‍ മൊകേരിയുടെ  സന്ദര്‍ശനം
ദമ്മാം: ആശ്വാസവാക്കുകളുമായി, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിരാശ്രയരായി കഴിയുന്ന ഇന്‍ഡ്യാക്കാരികളെ സന്ദര്‍ശിച്ചു.

നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയത്.
സൗദി സര്‍ക്കാരിന്റെ കീഴില്‍, വിവിധ തൊഴില്‍, വിസ കേസുകളിലും  പെട്ട് നാട്ടില്‍ പോകാനാകാതെ നിയമക്കുരുക്കുകളില്‍ കഴിയുന്ന വിദേശവനിതകളെ പാര്‍പ്പിച്ചിരിയ്ക്കുന്ന കേന്ദ്രമാണ് ദമ്മാം വനിതാ അഭയകേന്ദ്രീ. ഇന്‍ഡ്യാക്കാരികള്‍ അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകള്‍, സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

അഭയകേന്ദ്രത്തില്‍ എത്തിയ സത്യന്‍ മൊകേരിയെ, അഭയകേന്ദ്രം ഡയറക്റ്ററും,  അവിടത്തെ ഉദ്യോഗസ്ഥരും  ഊഷ്മളമായി സ്വീകരിച്ചു.   വനിത അഭയകേന്ദ്രത്തില്‍ ഇപ്പോള്‍ അന്തേവാസികളായ ഇന്‍ഡ്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്ത സത്യന്‍ മൊകേരി, അവരുടെ ആവലാതികള്‍ പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നല്‍കി ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

 ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് സത്യന്‍ മൊകേരി, അഭയകേന്ദ്രം മേലധികാരികളുമായി സംസാരിച്ചു. അദ്ദേഹത്തെ അനുഗമിച്ച നവയുഗം ജീവകാരുണ്യവിഭാഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യപ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി എന്നിവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സിയുടെയും, അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച സത്യന്‍ മൊകേരി, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.

ഫോട്ടോ: സത്യന്‍ മൊകേരി തര്‍ഹീല്‍ അധികൃതര്‍ക്കൊപ്പം.  ഷാജി മതിലകം, മഞ്ജു മണിക്കുട്ടന്‍, ബെന്‍സി മോഹന്‍, ജമാല്‍ വില്യാപ്പള്ളി, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ സമീപം.

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് ആശ്വാസമായി  സത്യന്‍ മൊകേരിയുടെ  സന്ദര്‍ശനംദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിലെ അശരണര്‍ക്ക് ആശ്വാസമായി  സത്യന്‍ മൊകേരിയുടെ  സന്ദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക