Image

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം നായികയായി

Published on 04 December, 2019
കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം നായികയായി

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നായികാ വേഷത്തിലാണ് താരപുത്രി എത്തുന്നത്. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്.


നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും വേഷമിടുന്നുണ്ട്. മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു.


വിഷ്ണു രവിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകരുന്നത്. ജനുവരി പത്തിന് ഷൂട്ടിംങ് തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക