Image

അഞ്ജലി അമീറിന് ആസിഡ്-വധ ഭീഷണി!

Published on 04 December, 2019
അഞ്ജലി അമീറിന് ആസിഡ്-വധ ഭീഷണി!

കോഴിക്കോട്: തനിക്ക് നേരെ ആസിഡ്-വധ ഭീഷണിയുള്ളതായി വെളിപ്പെടുത്തി നടിയും ട്രാന്‍സ് വനിതയുമായ അഞ്ജലി അമീര്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് അഞ്ജലി തന്‍റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

വികാരഭരിതയായി കാര്യങ്ങള്‍ പറഞ്ഞ അഞ്ജലി ഭീഷണികളില്‍ നിന്ന് രക്ഷിക്കണമെന്ന് വീഡിയോയില്‍ കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു.

ഏറെ കാലം ലിവിംഗ് ടുഗതറില്‍ കഴിഞ്ഞിരുന്ന യുവാവിനെതിരെയാണ് അഞ്ജലി ആരോപണം ഉന്നയിച്ചിരിക്കുന്നത്.


ഒരുമിച്ച്‌ ജീവിക്കാന്‍ തയാറായില്ലെങ്കില്‍ വധിക്കുമെന്നും അല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമാണ് യുവാവിന്‍റെ ഭീഷണിയെന്നാണ് അഞ്ജലി പറയുന്നത്.

തന്നെ ഉപേക്ഷിച്ചു പോയ ഇയാള്‍ക്കെതിരെ മുന്‍പും അഞ്ജലി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ പങ്കുവച്ചിരുന്നു.


കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ അനസ് വി.സിയ്ക്കെതിരെയാണ് അഞ്ജലിയുടെ ആരോപണം. ഒട്ടും താല്‍പര്യമില്ലാതെയാണ് ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്നതെന്നും തന്നെ ഒഴിവാക്കി തരണമെന്നും അഞ്ജലി അപേക്ഷിക്കുന്നു.

താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു. സംഭവങ്ങള്‍ വിശദീകരിച്ച്‌ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞു.

തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും പറഞ്ഞ അഞ്ജലി ആത്മഹത്യയുടെ വക്കിലാണ് താനെന്നും വെളിപ്പെടുത്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക