Image

പരിഭാഷകയായി തിളങ്ങി സഫ; അനുമോദനവുമായി രാഹുല്‍

Published on 05 December, 2019
പരിഭാഷകയായി തിളങ്ങി സഫ; അനുമോദനവുമായി രാഹുല്‍

മലപ്പുറം: ത്രിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ കോണ്‍ഗ്രസ്​ നേതാവ്​​ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായി തിളങ്ങി പ്ലസ്​ ടുവിദ്യാര്‍ഥി. ​കരുവാരക്ക​ുണ്ട്​ ജി.എച്ച്‌​.എസ്​.എസ്​ പ്ലസ്​ ടുസയന്‍സ്​ വിദ്യാര്‍ഥി സഫ സെബിനാണ്​ സ്​കൂള്‍ കെട്ടിട ഉദ്​ഘാടനത്തിന്​ എത്തിയ രാഹുലി​​​​​​​െന്‍റ പ്രസംഗം പരിഭാഷപ്പെടുത്തിയത്​.


നേരത്തെ കെ.സി വേണുഗോപാലിനെയാണ്​ പ്രസംഗം തര്‍ജമ ചെയ്യാന്‍ നിയോഗിച്ചിരുന്നത്​. എന്നാല്‍ പരിപാടി തുടങ്ങുന്നതിന്​ മുമ്ബ്​ ഉദ്​ഘാടന പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളോ അധ്യാപകരോ കടന്നുവരണമെന്ന്​ രാഹുല്‍ പറയുകയായിരുന്നു. സഹപാഠികള്‍ക്കൊപ്പം സദസിലിരിക്കുകയായിരുന്ന സഫ രാഹുലി​​​​​​​െന്‍റ ക്ഷണം സ്വീകരിച്ച്‌​ വേദിയില്‍ എത്തി. രാഹുല്‍ നടത്തിയ ഇംഗ്ലീഷ്​ പ്രസംഗം സഫ മലയാളത്തില്‍ ലളിതമായി പറഞ്ഞ്​ കൈയ്യടി നേടി. ​


തര്‍ജമക്കിടെ രാഹുല്‍ പറഞ്ഞ പ്രചോദനകരമായ കാര്യങ്ങള്‍ക്ക്​ കൈയ്യടിക്കാനും സഫ മറന്നില്ല. പ്രസംഗത്തിന്​ ശേഷം കൊച്ചുപരിഭാഷകയെ അഭിനന്ദിച്ചും മധുരം നല്‍കിയുമാണ്​ രാഹുല്‍ വേദിവിട്ടത്​.

അപ്രതീക്ഷിതമായി ലഭിച്ച അവസരത്തില്‍ ഏ​െറ സന്തോഷമുണ്ടെന്ന്​ സഫ പറഞ്ഞു. കരുവാരക്കുണ്ട്​ ഒടോല കുഞ്ഞിമുഹമ്മദ്​ -സാറ ദമ്ബതികളുടെ മകളാണ്​ സഫ സെബിന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക