Image

മാസികയ്ക്ക് വേണ്ടി നഗ്‌നത പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യം; വെളിപ്പെടുത്തലുമായി നടി നര്‍ഗീസ് ഫക്രി

Published on 05 December, 2019
മാസികയ്ക്ക് വേണ്ടി നഗ്‌നത പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യം; വെളിപ്പെടുത്തലുമായി നടി നര്‍ഗീസ് ഫക്രി
രണ്‍ബീര്‍ കപൂര്‍ ചിത്രമായ റോക്ക്സ്റ്റാറിലൂടെയായിരുന്നു നര്‍ഗീസ് ഫക്രി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രമുഖ ബ്രാന്‍ഡായ കിങ്ഫിഷറിന്റെ മോഡലായി എത്തിയ താരത്തിന് തുടര്‍ന്ന് നിരവധി അവസരങ്ങള്‍ സിനിമയില്‍ ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച മനസ് തുറക്കുകയാണ് നര്‍ഗീസ്. സിനിമയില്‍ വരുന്നതിന് മുന്‍പ് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് മുന്‍ പോണ്‍ താരമായ ഡി ലാ മോറയുമായുള്ള അഭിമുഖത്തില്‍ നര്‍ഗീസ് തുറന്നു പറഞ്ഞത്.

മോഡലിങ്ങ് സജീവമായ കാലത്തായിരുന്നു അഡള്‍ട്ട് മാസികയായ പ്ലേ ബേയ്ക്ക് വേണ്ടി ന്യൂഡ് ഫോട്ടോ ഷൂട്ടിന് സമീപിക്കുന്നത്. പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേയ്ക്ക് വനിത മോഡലിനെ ആവശ്യമുള്ള വിവരം ഏജന്റ് പറഞ്ഞാണ് അറിയുന്നത്. ഏജന്റിലൂടെ തന്നെയാണ് ഫോട്ടോ ഷൂട്ടിന് അവസരം ലഭിച്ച കാര്യവും അറിയുന്നത്. എന്നാല്‍ മാസികയ്ക്ക് വേണ്ടി നഗ്‌നത പ്രദര്‍ശിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഭീമമായ തുകയാണ് ഇവര്‍ ഓഫര്‍ ചെയ്തത്. ഓഫര്‍ നിരസിച്ചു കൊണ്ട് ഞാന്‍ ഏജന്റിനോട് നന്ദി പറയുകയായിരുന്നു.

ചെറുപ്പം മുതലെ മോഡലിങ്ങ് രംഗത്ത് താല്‍പര്യമുണ്ടായിരുന്നു. 16മത്തെ വയസ്സില്‍ മോഡലിങ്ങില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു. അമേരിക്കയിലെ പ്രശസ്ത പരിപാടിയായ നെക്സ്റ്റി ടോപ്പ് മോഡല്‍ പരിപാടിയില്‍ എത്തിയതോട് കൂടി മോഡലിങ് രംഗത്ത് ചുവട് ഉറപ്പിക്കാനായത് പിന്നീട് ഇത് ഗൗരവമായി കാണാന്‍ തുടങ്ങി. പിന്നീട് മികച്ച മോഡലായി വളരുകയായിരുന്നു. വികാരതീവ്രമായിട്ടുള്ള ഏത് രംഗം അഭിനയിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്. എനിക്കറിയാം, ഇത് അഭിനയമാണ്. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും  നര്‍ഗീസ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക