Image

ഹെഡ്മാസ്റ്റര്‍ വഴക്കുപറയും... ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേയ്ക്കുള്ള പീയൂഷ് ഗോയലിന്റെ ഓട്ടം വൈറല്‍

Published on 05 December, 2019
ഹെഡ്മാസ്റ്റര്‍ വഴക്കുപറയും... ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേയ്ക്കുള്ള പീയൂഷ് ഗോയലിന്റെ ഓട്ടം വൈറല്‍


ന്യൂഡല്‍ഹി: ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ ഓടിയെത്തി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം പാര്‍ലമെന്റില്‍ എത്താന്‍ വൈകിയതോടെയാണ് കാറില്‍ വന്നിറങ്ങിയ ഉടന്‍ പാര്‍ലമെന്റിലേക്ക് ഓടിക്കയറിയത്. പീയുഷ് ഗോയല്‍ ഓടുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യത്തിനു ഉത്തരം നല്‍കുന്നതിനു വേണ്ടിയാണ് ഗോയല്‍ പാഞ്ഞെത്തിയത്. മന്ത്രി കാണിക്കുന്ന ആത്മസമര്‍പ്പണം കണ്ട് പഠിക്കേണ്ടതാണെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേളയില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സമയത്ത് എത്തിച്ചേരാത്തത് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പരസ്യമായും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയും സോഷ്യല്‍മീഡിയയില്‍ രസകരമായ കമന്റുകള്‍ ഉയരുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക