Image

ഉന്നാവില്‍ ബലാത്സംഗക്കേസ്‌ പ്രതികള്‍ തീവെച്ച ഇരയുടെ ആരോഗ്യനില അതീവ ഗുരുതരം

Published on 06 December, 2019
ഉന്നാവില്‍ ബലാത്സംഗക്കേസ്‌ പ്രതികള്‍ തീവെച്ച ഇരയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്‌തിട്ടില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡല്‍ഹി സഫ്‌ദര്‍ജങ്‌ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. വിദഗ്‌ധ ചികിത്സക്കായി പെണ്‍കുട്ടിയെ ഇന്നലെയാണ്‌ ലക്‌നോവില്‍നിന്നും ഡല്‍ഹിയിലെത്തിച്ചത്‌. ഇപ്പോള്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമേയുള്ളൂവെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക