Image

എന്റെ മകളുടെ ആത്മാവിന്‌ ശാന്തി ലഭിച്ചു ;ബലാത്സംഗ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍

Published on 06 December, 2019
എന്റെ മകളുടെ ആത്മാവിന്‌ ശാന്തി ലഭിച്ചു ;ബലാത്സംഗ കേസിലെ പ്രതികള്‍  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍

ഡല്‍ഹി : ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍. തന്‍റെ മകളുടെ ആത്മാവിന്‌ ശാന്തി ലഭിച്ചെന്നും പൊലീസോടും സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ്‌ ചെയ്‌തു.

ഹൈദരാബാദില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ പ്രതികള്‍ കൊല്ലപ്പെട്ടത്‌. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ്‌ സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ്‌ വെടിവയ്‌ക്കേണ്ടി വന്നതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. നാല്‌ പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ്‌ അറിയിച്ചു.
വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ ഹൈദരാബാദിലെ ഔട്ടര്‍ റിങ്‌ റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ്‌ പിടികൂടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക