Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

Published on 06 December, 2019
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

കൊച്ചി: പുതിയ കെസിബിസി പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന മെത്രാന്‍മാരുടെ യോഗത്തിലാണ് തീരുമാനം.


ആര്‍ച്ച്‌ ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കല്‍ വൈസ് പ്രസിഡന്‍റ്.


ചര്‍ച്ച്‌ ആക്ടിന്‍റെ പേരില്‍ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളെന്ന് കെസിബിസി. ക്രിസ്തീയ സഭകള്‍ക്കോ സര്‍ക്കാരിനോ ഇല്ലാത്ത ആവശ്യങ്ങളാണ് നിക്ഷിപ്‍ത താല്‍പ്പര്യക്കാര്‍ ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക