Image

ജനങ്ങള്‍ക്ക് നീതിയില്‍ വിശ്വാസമില്ലാതായി -കെജ്രിവാള്‍

Published on 06 December, 2019
ജനങ്ങള്‍ക്ക് നീതിയില്‍ വിശ്വാസമില്ലാതായി -കെജ്രിവാള്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൊലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.


നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പെട്ടതിനാലാണ് ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജനങ്ങള്‍ സന്തോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാറും അന്വേഷണ ഏജന്‍സികളും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ട വഴികളെ കുറിച്ച്‌ ആലോചിക്കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.


നിയമത്തിന്‍റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്ന് മനേക ഗാന്ധി എം.പിയും പ്രതികരിച്ചു. പ്രതികള്‍ക്ക് കഠിന ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ അത് നിയമവഴിയിലൂടെയാകണമായിരുന്നുവെന്നും അവര്‍ പറഞ്ഞു.


അതേസമയം, ലോക്സഭയില്‍ സംഭവത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമ കേസുകള്‍ നേരിട്ട് സുപ്രീംകോടതിയിലെത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ദ് ആവശ്യപ്പെട്ടു. പൊലീസിന് തോക്ക് നല്‍കിയത് വെറുതെ കൈയില്‍ വെച്ചു നടക്കാനല്ലെന്നായിരുന്നു ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പ്രതികരണം. എന്നാല്‍ പൊലീസിന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് വൈ.എസ്.ആര്‍ നേതാവ് കാണുമുരു രാഘു രാമകൃഷ്ണ രാജു എം.പി‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക