Image

ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല: വി.ടി.ബല്‍റാം

Published on 06 December, 2019
ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല: വി.ടി.ബല്‍റാം
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന പൊലീസിന്റെ നടപടി അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് വി.ടി.ബല്‍റാം

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവച്ചുകൊന്നിട്ടല്ല.

ഇപ്പോള്‍ നടന്നത് പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പൊലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്.
Join WhatsApp News
Sudhir Panikkaveetil 2019-12-06 09:04:45
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ 
എന്തൊരു ചേല്. അതേപോലെയാണ് 
ആരുടെയെങ്കിലും മക്കളെ ബലാൽസംഗം 
ചെയ്തു കൊന്നാൽ നമുക്ക് എന്ത് എന്ന നിലപാട്.. നമ്മൾ 
നല്ല പിള്ള ചമയുക. എന്തൊരു ഹീനമായ  ചിന്തകൾ.
ഇങ്ങനെ പോലീസ് ചെയ്യാൻ തുടങ്ങിയാൽ 
ക്രൂര കൃത്യങ്ങൾ കുറയും. അല്ലാതെ കണ്ണു 
രണ്ടും മൂടി വച്ചിരിക്കുന്ന, കുറ്റങ്ങൾക്ക് തെളിവ് 
ചോദിക്കുന്ന കോടതിയെ ആശ്രയിച്ചാൽ ജനത്തിനു 
നീതി കിട്ടുകയില്ലെന്നു ഇപ്പോൾ ആളുകൾക്കു 
തിരിച്ചറിവായി . രാഷ്ട്രീയക്കാരൻ വോട്ട് 
കിട്ടാൻ പ്രസംഗിക്കുന്നത് വഴിയിൽ നിന്ന് 
ഭ്രാന്തന്മാർ പോലെയാണെന്ന്  ജനം കരുതുന്ന
ദിവസങ്ങളും അകലെയല്ല. 
ജനശബ്ദം 2019-12-06 10:02:24
അവന്മാരെ വെടിവച്ചു കൊന്നതിന്റെ കൂട്ടത്തിൽ കുറെ നാറിയ രാഷ്ട്രീയാക്കാരേം പുരോഹിതന്മാരേം തട്ടിയിരുന്നെങ്കിൽ നാട് നന്നാകുമായിരുന്നു.  സ്ത്രീകളെ, കുട്ടികളെ, കന്യസ്ത്രീകളെ എല്ലാം ബലാൽസംഗം ചെയ്തിട്ടു ഞെളിഞ്ഞു നടക്കുന്ന എംപിമാര്, മന്തിമാര്, ഫ്രാങ്കോമാര് , അച്ചന്മാര് എല്ലാം ഉണ്ടല്ലോ. എന്നിട്ട് എവിടെ പോയി ഇവന്റെയൊക്കെ  നീതിപീഠം ? പോലിസിനേയും നീതിപീഠത്തെയും കയ്യിലെടുത്ത് ബലാല്സംഗക്കാരെ രക്ഷിക്കുന്ന വ്യവസ്ഥതിക്ക് കൂട്ട് നിൽക്കുന്ന ഇത്തരം നാറികളെ ചുമന്നുകൊണ്ട് നടക്കുന്ന അമേരിക്കയിലെ നാറിയ മലയാളികളെ നിങ്ങൾ മലയാളിക്ക് ആകമാനം നാണക്കേടുണ്ടാക്കുന്ന ചീഞ്ഞമലയാളികളാണ്.  

    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക