Image

ടോറോന്റോ ശ്രീനാരായണ അസോസിയേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ലെജു രാമചന്ദ്രന്‍ Published on 06 December, 2019
ടോറോന്റോ ശ്രീനാരായണ അസോസിയേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ടൊറന്റോ: 'സാമൂഹ്യ നീതി' എന്ന വിഷയത്തെ ആസ്പദമാക്കി   ശ്രീനാരായണ അസോസിയേഷന്‍  ടോറോന്റോ, ജസ്  ടോക്ക്  കളക്റ്റീവിന്റെ (Jus Talk Collective) ആഭിമുഖ്യത്തില്‍ നവംബര്‍ 19ന്  ഏകദിന സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി.

സര്‍ക്കാര്‍ നയതന്ത്രജ്ഞര്‍, കാനഡയിലെ ആദിമസ്വദേശി മുഖ്യന്മാര്‍ (Indigenous Leaders ), അധ്യാപകര്‍, കലാപ്രതിഭകള്‍, ദൃശ്യശ്രവ്യ മാധ്യമ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയ  ഒട്ടേറെ പേരുടെ  സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഈ സെമിനാര്‍  ടോറോന്റോയിലെ യോര്‍ക്ക്  യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വേദിയിലാണ് സംഘടിപ്പിച്ചത്.

സമത്വത്തിലൂടെയും  വൈവിധ്യത്തിലൂടെയും സാമൂഹ്യ  നീതി നേടാനും, ബഹിസ്പുരതയിലൂടെയും  വര്‍ണ്ണ വൈവിധ്യത്തിലൂടെയും   ഏകത കൈവരിക്കാനും, വിദ്യ കൊണ്ട്  പ്രബുദ്ധരാകാനുമുള്ള  കാലിക പ്രസക്തിയുള്ള  ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന  സംഘടനകള്‍ക്ക്   കനേഡിയന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന പിന്തുണയെകുറിച്ചു  സെമിനാറിലെ  പല ചര്‍ച്ചകളിലും പരാമര്‍ശിക്കുകയുണ്ടായി.

അമേരിക്കയിലെ സിയാറ്റിലിനടുത്ത്   ബെയിന്‍ ബ്രിഡ്ജ്  ദീപില്‍ സ്ഥിതി ചെയ്യുന്ന നാരായണ ഗുരുകുലത്തിലെ മുഖ്യ ആചാര്യ നാന്‍സി യില്‍ഡിങിന്‍റെ (Nancy Yeilding) മുഖ്യ പ്രഭാഷണത്തോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ഗുരു തൃപ്പാദങ്ങള്‍  അരുളിയ മഹത് വചനങ്ങളില്‍  നിന്നും ബഹിര്‍ഗമിക്കുന്ന വെളിച്ചത്തെ  മാനവരാശിയുടെ ഉന്നമനത്തിനും ഉയര്‍ച്ചക്കുമെങ്ങനെ പ്രയോജനപ്രദമാക്കാമെന്നാണ് നാന്‍സി തന്‍റെ പ്രബന്ധാവതരണത്തിലൂടെ ഊന്നല്‍  നല്‍കിയത്. ഗുരു വചനങ്ങളുടെ  അര്‍ത്ഥ വ്യാപ്തി തിട്ടപ്പെടുത്തുകയെന്നത് അസാദ്ധ്യമെന്നിരിക്കെ, അതില്‍ ഒളിഞ്ഞിരിക്കുന്ന അന്തസത്ത  ഉള്‍കൊള്ളുവാനും  ദൈനംദിന  ജീവിതത്തില്‍ പകര്‍ത്തുവാനും  ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പ്രഭാഷണം അവസാനിച്ചത് . തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍,  ശ്രീ നാരായണ ഗുരുവിന്‍റെ ശിക്ഷ്യരില്‍  പ്രമുഖനായ ശ്രീ നടരാജ ഗുരു വിഭാവന ചെയ്തത്  പോലെ, ഗുരു വചനങ്ങളെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും   സമൂഹ  നന്മയ്ക്കും  സാമൂഹ്യ പ്രതിബദ്ധതക്കും ഉതകുന്ന രീതിയില്‍  എങ്ങനെ ഉപയോഗിക്കാമെന്ന  തലത്തിലേയ്ക്ക് ചര്‍ച്ചകള്‍ പുരോഗമിച്ചു.

കനേഡിയന്‍  സര്‍ക്കാരിന്‍റെ  പ്രതിനിധിയും, ചടഋഞഇ പോളിസി & ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മേധാവിയുമായ കാറീന്‍ മൊറിന്‍  (ഗമൃശില  ങീൃശി) ആണ്  രണ്ടാമതായി   സദസ്സിനെ അഭിസംബോധന  ചെയ്തത്. കനേഡിയന്‍ സര്‍ക്കാരും സ്വതന്ത്ര ഗവേഷണധനസഹായ സംഘടനകളുടേയും (NSERC, CIHR & SSHRC) സംയുക്ത അഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ആരംഭിച്ച  ഉകങഋചടകഛച പ്രോഗ്രാമിനെ  കുറിച്ച് കാറീന്‍ സദസ്യരുമായി സംവേദിച്ചു. ആദ്യ ഘട്ടത്തില്‍ പോസ്റ്റ് സെക്കണ്ടറി സ്ഥാപനങ്ങളിലും,  യൂണിവേഴ്‌സിറ്റികളിലും, ഗവേഷണ  സ്ഥാപനങ്ങളിലുമാണ്  ഈ  പ്രോഗ്രാം   നടപ്പിലാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന്  അവര്‍  വ്യക്തമാക്കി. സ്ത്രീകളുടേയും, പാര്‍ശ്വവത്കരിക്കപ്പെട്ട  ജനവിഭാഗങ്ങളുടേയും, ഭിന്നശേഷിക്കാരുടേയും,  ആദിമസ്വദേശിയരായ ജനവിഭാഗത്തിന്‍റെയും, ഘഏആഠഝ2+ വിഭാഗങ്ങളുടേയും  സംരക്ഷണവും സുരക്ഷയും ഉന്നമനവും   ഉറപ്പാക്കാനാണ്   ഈ പ്രോഗ്രാമിലൂടെ സര്‍ക്കാര്‍  ലക്ഷ്യമാക്കുന്നത് .  ഇതിനായി തിരഞ്ഞെടുത്ത 17  സ്ഥാപനങ്ങള്‍ക്കും  സ്വതന്ത്രമായി ഈ പ്രോഗ്രാം നടപ്പിലാക്കാന്‍  അനുമതിയും സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചു നല്‍കുമെന്ന്  കാറീന്‍ മോറിന്‍ സൂചിപ്പിക്കുകയുണ്ടായി .

തുടര്‍ന്ന് കവിയും ആദിമസ്വദേശി സംഘത്തിന്‍റെ (MCFN) മുഖ്യനുമായ ചീഫ് സ്റ്റേസി ലഫോം  (Chief R. Stacey Laforme) തങ്ങളുടെ ജനവിഭാഗം അനുദിനം  അനുഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് സദസ്യരുമായി ആശങ്കകള്‍ പങ്കുവെച്ചു. തന്‍റെ പ്രഭാഷണത്തിലുടനീളം പദ്യ ശകലങ്ങളോടെയാണ് ചീഫ് സ്റ്റേസി  സംവേദിച്ചത്. സ്വന്തം  മണ്ണില്‍ അധഃകൃതരാക്കപ്പെട്ട  ഒരു ജനതതിയുടെ അതിജീവനത്തിന്‍റെ  നേര്‍കാഴ്ചകളാണ് തന്‍റെ  കവിതകളിലൂടെ സദസ്സ്യരുമായി അദ്ദേഹം പങ്കുവെച്ചത്. സാമൂഹിക സാഹചര്യങ്ങള്‍ക്ക് അധിഷ്ഠിതമായി   യാഥാര്‍ഥ്യത്തിലൂന്നിയ  പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏതൊരു  സര്‍ക്കാരും  മുന്‍ഗണന   നല്‌കേണ്ടതെന്നും  അതിലൂടെ മാത്രമേ അവശത അനുഭവിക്കുന്ന സമാനമായ ജനവിഭാഗങ്ങളെ  മുഖ്യ ധാരയിലേയ്ക്ക്  ഉയര്‍ത്താന്‍  കഴിയുകയുള്ളുവെന്നും ചീഫ് സ്റ്റേസി വ്യക്തമാക്കി.

തുടര്‍ന്ന് പ്രമുഖ  കനേഡിയന്‍   ടെലിവിഷന്‍ ചാനലായ  ഗ്ലോബല്‍ ന്യൂസ് അന്തര്‍ദേശീയ ലേഖകന്‍ ജെഫ് സെംപില്‍  (Jeff  Semple) സദസ്യരെ അഭിസംബോധന ചെയ്തു . ജനാധിപത്യത്തിനെതിരെ  ചൈനീസ്  സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ  ഹോങ്കോങ് തെരുവുകളില്‍  അരങ്ങേറിയ  നിശബ്ദമായ  ജനമുന്നേറ്റത്തിനെ, പോലീസിനെ ഉപയോഗിച്ചു ക്രൂരമായി അടിച്ചമര്‍ത്തുന്ന ചിത്രങ്ങള്‍  പ്രഭാഷണത്തിനോടൊപ്പം പ്രദര്‍ശിപ്പിക്കാനും  അദ്ദേഹം മറന്നില്ല .

ഒഡീസി നൃത്തത്തിന്‍റെ  പ്രചുര പ്രചാരത്തിനായി  ജീവിതം സമര്‍പ്പിച്ച നര്‍ത്തകിയും അദ്ധ്യാപികയുമായ ഏനാക്ഷി സിന്‍ഹ (Enakshi Sinha) സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട  വിഷയങ്ങളെ  അഭിനയത്തിലൂടെയും മുദ്രകളിലൂടെയും പ്രതിഫലിപ്പിച്ചത് പങ്കെടുത്തവര്‍ക്ക്  നവ്യാനുഭവമായി. കാലിക പ്രസക്തമായൊരു  വിഷയം തന്‍റെ  നൃത്താവതരണത്തിലൂടെ പ്രദര്‍ശിച്ചതിന് ശേഷമാണ് ഏനാക്ഷി രംഗമൊഴിഞ്ഞത്.

 അജ്ഞതയുടെ ഇരുളില്‍ അമര്‍ന്ന  ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍  വിവരസാങ്കേതിക വിദ്യയിലൂടെ, വിദ്യയുടെ വെള്ളി വെളിച്ചമെത്തിച്ച  കഥയാണ്   ടെക്‌നോളജി പ്രൊഫെഷനലും സാമൂഹ്യ പ്രവര്‍ത്തകയുമായ  ശുഭാംഗി വിഖെ (Shubhangi Vikhe) സദസ്സില്‍   വിവരിച്ചത്.

എഴുത്തുകാരനും  ഇന്ത്യന്‍ തത്വചിന്തയുടെ  ആരാധകനും അമേരിക്കയിലെ  ഒറിഗോണ്‍ സ്റ്റേറ്റിലെ പോര്‍ട്ട് ലാന്‍ഡില്‍  സ്ഥിതിചെയ്യുന്ന നാരായണ ഗുരുകുലത്തിലെ അമരക്കാരനുമായ സ്‌കോട്ട് റ്റീറ്റ്‌സ്‌വോര്‍ത്ത്  ആണ് വ്യക്തി വികാസവും  ആത്മീയ പ്രബുദ്ധതയും ശാസ്ത്രീയമായ രീതിയില്‍  കൈവരിക്കാനായി ഉതകുന്ന ചിന്തകളെകുറിച്ചാണ് അദ്ദേഹം പ്രഭാഷണത്തില്‍ക്കൂടി പ്രാധാന്യം നല്‍കിയത്.

സെമിനാറിലെത്തിയ മുഖ്യ പ്രഭാഷകര്‍ക്കും പങ്കെടുത്തവര്‍ക്കും    ഉമാശങ്കര്‍ തുടക്കത്തില്‍ത്തന്നെ സ്വാഗതവും നന്ദിയും  രേഖപ്പെടുത്തി.   സുജിത്ത് ശിവാനന്ദിന്റെ  മാര്‍ഗ്ഗനിര്‍ദേശത്തില്‍ ജസ് ടോക്ക് കളക്റ്റീവ്  സംഘടിപ്പിച്ച   പ്രഥമ സെമിനാറിന്  ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍  അധ്യക്ഷനായ ശ്രീനാരായണ അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്  പൂര്‍ണ സംതൃപ്തിയും  പിന്തുണയും രേഖപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യൂണിവേഴ്‌സിറ്റികളേയും കോളേജുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട്  സര്‍ക്കാരിന്‍റെ  പിന്തുണയോടെ വിപുലമായ രീതിയില്‍ സെമിനാര്‍  സംഘടിപ്പിക്കാനാണ് ജസ് ടോക്ക് കളക്റ്റീവ് ലക്ഷ്യമാക്കുന്നത്. ഈ സംരംഭത്തിന്  ബഹുമാനപെട്ട ഫെഡറല്‍ മന്ത്രിമാരായ ശ്രീ നവദീപ് ബൈന്‍സ്, കേഴ്സ്റ്റി  ഡന്‍കാന്‍ തുടങ്ങിയവര്‍  ആശംസകള്‍  അറിയിച്ചിരുന്നു.

ടോറോന്റോ ശ്രീനാരായണ അസോസിയേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചുടോറോന്റോ ശ്രീനാരായണ അസോസിയേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക