Image

വാഹന പിഴ: നാലു ദിവസംകൊണ്ട് 25 ലക്ഷംരൂപ ഖജനാവിലേക്ക്

Published on 06 December, 2019
വാഹന പിഴ: നാലു ദിവസംകൊണ്ട് 25 ലക്ഷംരൂപ ഖജനാവിലേക്ക്
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്തതിനു സംസ്ഥാനത്തു 4 ദിവസത്തിനിടെ പിഴയിട്ടത് 1,693 പിന്‍സീറ്റ് യാത്രക്കാര്‍ക്ക്. ഈയിനത്തില്‍ മാത്രം മോട്ടര്‍ വാഹന വകുപ്പിനു 4 ദിവസം കൊണ്ടു ലഭിച്ചത് 8.46 ലക്ഷം രൂപ. വിവിധ മോട്ടര്‍ വാഹന നിയമലംഘനങ്ങളുടെ പേരില്‍ 24.83 ലക്ഷം രൂപയാണു പിഴ ഇനത്തില്‍ ലഭിച്ചത് ഹെല്‍മറ്റ് ധരിക്കാത്തതിനു സ്വീകരിച്ച നടപടി കൂടി കണക്കിലെടുത്താല്‍ ആകെ 3472 പേര്‍ക്ക് എതിരെയാണു 4 ദിവസമായി നടപടി ഉണ്ടായത്. പിഴ ഇനത്തില്‍ ആകെ ലഭിച്ചതു 17.36 ലക്ഷം രൂപയും.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണു പിഴ. ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഒടുക്കണം. വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നാലു ദിവസങ്ങളിലായി സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 585 പേര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 251 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. . ഇന്നലെ മാത്രം പിഴ ഇനത്തില്‍ കിട്ടിയത് 8.18 ലക്ഷം രൂപ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക