Image

കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരെ പറ്റിച്ച് ഒരു കബറടക്കം

Published on 06 December, 2019
കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരെ പറ്റിച്ച് ഒരു കബറടക്കം
കായംകുളം: കല്ലറ വിലക്കിയ കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരെ ഞെട്ടിച്ച് യാക്കോബായ വിശ്വാസിയുടെ സംസ്‌കാര ചടങ്ങ്. 39നാള്‍ ഭൂമിക്ക് മുകളില്‍ കാത്തുവച്ച മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസിനെയും ഓര്‍ത്തഡോക്‌സുകാരെയും കബളിപ്പിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെ സംസ്‌കരിച്ചത്.

ഭര്‍ത്താവി?െന്റ കല്ലറക്ക് സമീപം അടക്കം ചെയ്യണമെന്ന ഭരണിക്കാവ് പള്ളിക്കല്‍ മഞ്ഞാടിത്തറ കിഴക്കേവീട്ടില്‍ പരേതനായ
രാജ?െന്റ ഭാര്യ കൊച്ചുമറിയാമ്മയുടെ (92) മോഹമാണ് ഇതിലൂടെ സഫലമായത്. സുപ്രീകോടതി ഉത്തരവിലൂടെ തര്‍ക്കത്തിലിരുന്ന പള്ളിയുടെ അവകാശം സ്വന്തമാക്കിയ ഓര്‍ത്തഡോക്‌സുകാര്‍ക്ക് സംഭവം തിരിച്ചടിയായിരിക്കുകയാണ്. മരിച്ചതിന്റെ ആറാം നാള്‍ മൃതദേഹം പള്ളിക്ക് മുന്‍വശം വരെ എത്തിച്ചുവെങ്കിലും ഓര്‍ത്തഡോക്‌സുകാര്‍ നിലപാട് കടുപ്പിച്ചതിനാല്‍ സംസ്‌കരിക്കാതെ തിരികെ കൊണ്ടു പോകുകയായിരുന്നു.

വിശ്വാസപരമായ സംസ്‌കാര സാഹചര്യം ഒരുങ്ങതുവരെ മൃതദേഹം ഭൂമിക്ക് മുകളില്‍ സൂക്ഷിക്കുമെന്നായിരുന്നു യാക്കോബായ സഭയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വീടിന് മുന്നില്‍ പ്രത്യേക കല്ലറ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് സംസ്‌കരിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇവര്‍ സമരമുഖം തുറന്നു.

ഒരുമാസം പിന്നിട്ടിട്ടും തീരുമാനമാകാതെ വന്നതോടെയാണ് രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങാന്‍ ഇടവകക്കാര്‍ തീരുമാനിച്ചത്. വിലക്ക് ലംഘിക്കുന്നതിന് ഭരണകൂടത്തിന്റെ ഉന്നതരുടെ മൗനാനുവാദവും വാങ്ങിയെടുത്തു. താഴെതട്ടില്‍ അറിയാതെ അതീവരഹസ്യമായിട്ടായിരുന്നു നീക്കം.

ഏറ്റവും അടുത്ത ബന്ധുക്കളും ഇടവക നേതൃത്വവുമാണ് ഇതിന് മുന്നില്‍ നിന്നത്. പുലര്‍ച്ചെ മൃതദേഹവുമായി പള്ളിക്ക് മുന്നില്‍ എത്തുേമ്പാള്‍ കാവലിനായി മൂന്ന് പൊലീസുകാര്‍ മാത്രം. പട്രോളിങ് ഭാഗമായി കുറത്തികാട് സ്റ്റേഷനില്‍ നിന്നുള്ള രണ്ടുപേരും അവിടെയെത്തി. തടയാനുള്ള ഇവരുടെ ശ്രമത്തിന് മിനിറ്റുകളുടെ ആയുസ് പോലുമുണ്ടായില്ല.

ഗേറ്റിന്റെ താഴ് തകര്‍ത്ത് അകത്ത് കയറിയ സംഘം രാജന്റെ കല്ലറയില്‍ കൊച്ചുമറിയാമ്മയുടെ മൃതദേഹം സംസ്‌കരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി. കിട്ടിയ സമയത്തിനുള്ളില്‍ ബന്ധുക്കളുടെ കല്ലറയില്‍ മെഴുകുതിരികളും കൊളുത്തിയായിരിന്നു മടക്കം. സംഭവം അറിഞ്ഞ് പൊലീസും ഓര്‍ത്തഡോക്‌സുകാരും സ്ഥലത്ത് എത്തിയപ്പോഴേക്കും യാക്കോബായക്കാര്‍ വീടുകളില്‍ എത്തിയിരുന്നു. (Madhyamam)
Join WhatsApp News
കല്ലറ 2019-12-06 09:26:21
കല്ലറ വിലക്കാൻ സുപ്രീം കോടതി പറഞ്ഞാരുന്നോ? 1934 ലെ ഭരണഘടനക്കും മുകളിൽ സാമാന്യ നീതി എന്നൊന്നുണ്ട്. ക്രിസ്തവികത പോകട്ടെ.
ഓർത്തഡോക്സ് ബാവ പറഞ്ഞത് സെമിതേരി  പൊതുശ്മശാനമല്ലെന്നു.  വല്ലവരുടെയും പള്ളിയും ശ്മശാസനവും  കയ്യേറിയിട്ട് പറയാൻ കൊള്ളുന്ന ഭാഷയാണോ അത്. ബാവയോക്കെ പ്രശനം പരിഹരിക്കാനാണ് നോക്കേണ്ടത്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക