Image

ഇന്‍റര്‍നെറ്റ് നിഷേധിച്ച്‌ അഞ്ചാം മാസം; കശ്മീരികളുടെ വാട്സ്‌ആപ് അക്കൗണ്ടുകള്‍ ഇല്ലാതാകുന്നു

Published on 07 December, 2019
ഇന്‍റര്‍നെറ്റ് നിഷേധിച്ച്‌ അഞ്ചാം മാസം; കശ്മീരികളുടെ വാട്സ്‌ആപ് അക്കൗണ്ടുകള്‍ ഇല്ലാതാകുന്നു

ന്യൂഡല്‍ഹി: നാല് മാസത്തിലേറെയായി ഇന്‍റര്‍നെറ്റ് സേവനം നിഷേധിക്കപ്പെട്ട കശ്മീരിലെ ജനങ്ങളുടെ വാട്സ്‌ആപ് അക്കൗണ്ടുകള്‍ ഇല്ലാതാകുന്നു. 120 ദിവസത്തിലേറെ ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ സ്വയം മരവിപ്പിക്കുന്ന സംവിധാനമാണ് വാട്സ്‌ആപിനുള്ളത്. ഇത് പ്രകാരമാണ് കശ്മീരികള്‍ വാട്സ്‌ആപിന് പുറത്തേക്ക് പോകുന്നത്.


120 ദിവസം ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ സ്വയം ഡീ-ആക്ടിവേറ്റ് ആവുകയും വാട്സ്‌ആപ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താവുകയും ചെയ്യും. ഇന്‍റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചാല്‍ അക്കൗണ്ടുകള്‍ തിരികെ ലഭിക്കുമെന്നാണ് വാട്സ്‌ആപ് അധികൃതര്‍ പറയുന്നത്.


കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ആഗസ്റ്റ് നാല് മുതല്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും തീവ്രവാദവും തടയുന്നതിെന്‍റ ഭാഗമായാണ് ഇന്‍റര്‍നെറ്റ് നിഷേധിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ അവകാശവാദം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക