ന്യൂഡല്‍ഹി: ബാബരി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രഭാത് പട്നായിക്കിന്‍െറ നേതൃത്വത്തില്‍ ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സുപ്രീംകോടതിയിലേക്ക്. ഡിസംബര്‍ ഒമ്ബതിന് ഇതുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് മുന്‍ ഐ.എ.എസ് ഓഫിസര്‍ ഹര്‍ഷ് മാന്ദേര് പറഞ്ഞു.
സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് ഹരജി പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. ചരിത്രകാരന് ഇര്ഫാന് ഹബീബ്, എഴുത്തുകാരന് ഫരാഹ് നഖ്വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ആക്ടിവിസ്റ്റ് ശബ്നം ഹാഷ്മി, ശാസ്ത്രജ്ഞന് ഗൗതര്‍ റാസ, എഴുത്തുകാരന് നതാഷ ബാദ്വാര്, ആക്ടിവിസ്റ്റ് അക്ഷര്‍ പട്ടേല്‍, സാമ്ബത്തികശാസ്ത്രജ്ഞന് ജയന്ത് ഗോഷ്, ചരിത്രകാരന് തനിക സര്‍ക്കാര്‍ എന്നിവരെല്ലാം ഹരജി നല്കിയവരില് ഉള്‍പ്പെടുന്നു.
ബാബരി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കികൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ കക്ഷിയായ മുസ്ലിം വിഭാഗത്തിന് അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.