Image

ഡമോക്രാറ്റിക് ഡിബേറ്റിന്റെ മോഡറേറ്ററായി പാക്കിസ്ഥാന്‍ വംശജ

Published on 07 December, 2019
ഡമോക്രാറ്റിക് ഡിബേറ്റിന്റെ മോഡറേറ്ററായി പാക്കിസ്ഥാന്‍ വംശജ
ഈ മാസം 19-നു ലോസ് ഏഞ്ചലസിലെ ലയോള മേരിമൗണ്ട് യൂണിവ്വേഴ്‌സിറ്റിയില്‍ നടക്കുന്ന് ആറാമത്ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് മോഡറെറ്ററായി പാക്കിസ്ഥാനി വംശജ അമ്‌ന നവാസ്, 40.

ഇതാദ്യമായാണു ഒരു ദക്ഷിണേഷയ്ന്‍ മോഡറേറ്ററാകുന്നത്.പി.ബി.എസ്. ന്യുസ് അവറിലെ ആങ്കറാണു അവര്‍.

ന്യൂസ് അവറില്‍ ചേരുന്നതിന് മുമ്പ്, എബിസി ന്യൂസിലെ അവതാരകയും ലേഖകയുമായിരുന്നു.2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എ.ബി.സിക്കു വേണ്ടി കവര്‍ ചെയ്തു

അതിനുമുമ്പ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, തുര്‍ക്കി, എന്നിവിടങ്ങളില്‍ എന്‍ബിസി ന്യൂസിന്റെവിദേശ ലേഖകയായിരുന്നു.

എന്‍ബിസിയുടെ ഏഷ്യന്‍ അമേരിക്ക പ്ലാറ്റ്ഫോമിന്റെ സ്ഥാപകയും മുന്‍ മാനേജിംഗ് എഡിറ്ററുമാണ് അവര്‍.

ആഗോള പ്ലാസ്റ്റിക് പ്രശ്‌നത്തെക്കുറിച്ചുള്ള ന്യൂസ് അവര്‍ സീരീസിന്‍പീബൊഡി അവാര്‍ഡ് ലഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക