Image

നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും ഒരുക്കങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

Published on 12 December, 2019
നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും ഒരുക്കങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒറ്റ രാത്രികൊണ്ട് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമാണ് നിര്‍ഭയ കേസ്. സംഭവം നടന്ന് ഏഴ് വര്‍ഷം പിന്നിടുമ്ബോള്‍ പ്രതികള്‍ക്കുള്ള തൂക്ക് കയര്‍ തെയാറാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് ആവശ്യമായ ഉപകരണങ്ങളുടേയും സ്ഥലത്തിന്റേയും പരിശോധനകള്‍ നടന്നുവരികയാണ്. ബക്‌സര്‍ ജയിലിലെ തടവുകാര്‍ തന്നെയാണ് തൂക്ക് കയര്‍ നിര്‍മ്മിക്കുന്നത്.


പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെയാണ് നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. കേസില്‍ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. ഡല്‍ഹിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു നേരത്തെ ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന റാം സിങ്ങിന്റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച. ഈ ദിവസം പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.


രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നിര്‍ഭയ കേസ്. 2012 ഡിസംബറില്‍ ബസില്‍ വെച്ചാണ് 23 കാരിയെ ആറംഗസംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിന് ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പെണ്‍കുട്ടി മരണപ്പെട്ടു.


സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം വന്‍ പ്രക്ഷോഭമാണ് പൊട്ടിപുറപ്പെട്ടത്. ഇതിന് പിന്നാലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാസാക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു എന്നതാണ് വാസ്തവം. ഇതിന് ശേഷവും പല പെണ്‍കുട്ടികളും പീഡനത്തിനിരായായികൊണ്ടിരിക്കുകയാണ് രാജ്യത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക