Image

അദൈ്വതം (ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ)

Published on 12 December, 2019
അദൈ്വതം (ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ)
ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ എഴുതിയ കവിത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജാതി വിവേചനങ്ങള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിലവിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതാണു ഈ ട്രോള്‍ കവിത

അദൈ്വതം

ലോകാ സമസ്താ സുഖിനോ ഭവന്തു .
നിന്റെ മുത്തപ്പന്റെ, അപ്പൂപ്പന്റെ അമ്മൂമ്മയുടെ അപ്പൂപ്പന്‍മാര്‍ എന്ന് വന്നു?
എവിടെ നിന്ന്?
പേര് ?

യത്ര വിശ്വം ഭവത്യേകനീഡം
അവരുടെ നിറം?
മുടി ചുരുണ്ടോ നീണ്ടോ

യത്ര വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ
മൊഴി വഴി തൊഴില്‍?
സംസ്കൃതം?
അറബി ഉര്‍ദു ?ഹൂ.

ആ ബ്രഹ്മ കീടജനനി
കീടങ്ങള്‍ക്ക് വരാം ശ്രീകോവിലിലും.
വേറെ വീട് നോക്കെടോ.

തത്വമസി
പക്ഷെ നീ ഞാന്‍ ആവില്ല.

അഹം ബ്രഹ്മാസ്മി
അഹങ്കാരീ നീയല്ല അഹം. ഞാന്‍ മാത്രം.

പരോപകാര: പുണ്യായ, പാപായ പര പീഡനം.
ചിലരെ തുടച്ചു നീക്കുന്നതും പുണ്യം

ഏകമേവാദ്വിതീയം
ഞങ്ങള്‍ ഞങ്ങളുടെ മാത്രം.

മാ നിഷാദ.
ആ കാട്ടാളനെ ചുട്ടു പൊട്ടിക്ക്

ബ്രഹ്മ സത്യം ജഗന്മിഥ്യാ

മിഥ്യാ ജഗത്തില്‍ നിന്ന് പോടോ ഇറങ്ങി. സത്യബ്രഹ്മം പൂകു.

ജീവോ ബ്രഹ്മൈവ നാപര:
ഹും..എന്റെ ജീവന്‍ അങ്ങനെ...
.നിന്റെ ജീവന്‍ ബാക്കി വെച്ചെന്കിലല്ലേ..

ആത്മാ ജ്ഞാനമയ: പുണ്യോ
ആത്മാവ് എല്ലാവര്ക്കും തുല്യമല്ല തെണ്ടീ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക