Image

ബത്‌ലഹേമിലെ കാലിത്തൊഴുത്ത് (കവിത: ജോസ് കുറുപ്പംപറമ്പില്‍, ഫിലാഡല്‍ഫിയ)

Published on 12 December, 2019
ബത്‌ലഹേമിലെ കാലിത്തൊഴുത്ത് (കവിത: ജോസ് കുറുപ്പംപറമ്പില്‍, ഫിലാഡല്‍ഫിയ)
ബത്‌ലഹേം തെരുവിലലഞ്ഞു നടന്നു ഞാന്‍-
ബലവാനാം പരിശുദ്ധനുണ്ണിയെ കാണുവാന്‍
ആരോ പറഞ്ഞുള്ളില്‍ പുല്‍ക്കൂട്ടിലവനുണ്ട്-
ആരിലുമാനന്ദം പകര്‍ന്നുതരും.

ഊടുവഴികള്‍ താണ്ടി നടന്നു ഞാന്‍-
ഊന്നുവടി തന്‍ സഹായമോടെ
വൃദ്ധനാം ഞാനൊരാട്ടിടയന്‍-
വന്നിതാ കാലിത്തൊഴുത്തിന്‍ ചാരെ.

പാലൊളി തൂകിയ പൊന്‍ പാതിരാവില്‍-
പാരിന്റെ രക്ഷയില്‍ മനസുവെച്ച്
അമ്മ മേരിതന്‍ തുരുവദരം-
അഖിലാണ്ഡനാഥനായ് തുറന്നു നല്‍കി.

തൂവെള്ളക്കച്ചയില്‍ കച്ചിയില്‍ കിടക്കുവേന്‍-
തൂമന്ദഹാസത്താല്‍ കൈകാലിളക്കുന്നു
ദാവീദിന്‍ വംശജന്‍, ദീനങ്ങള്‍ നീക്കുവോന്‍-
ദാനങ്ങള്‍ നല്‍കിടും മിഴിനീര്‍ തുടച്ചിടും.

പാപപങ്കിലമാര്‍ന്നൊരീ ലോകത്തില്‍-
പാപങ്ങളകറ്റാന്‍ പിറന്നവനേ
ശാശ്വത ജ്യോതിസ് ജ്വലിക്കും നിന്‍ തിരുമുഖം-
ശാന്തിതന്നുറവിടം മാത്രമല്ലോ.

കാലിത്തൊഴുത്തിലെ പൊന്നുണ്ണിയേ-
കദനങ്ങള്‍ മാറ്റാന്‍ കനിഞ്ഞിടണെ
കൈകൂപ്പി നിന്നു ഞാന്‍ തൊഴുതിടുന്നീ-
ക്രിസ്തുമസ് രാത്രിയില്‍ പൊന്നേശുവിനെ.


Join WhatsApp News
നിങ്ങള്‍ യേശുവിനെ കണ്ടില്ല 2019-12-12 20:41:37
അയ്യോ നിങ്ങൾ കണ്ടത് യേശുവിനെ ആകാൻ സാധ്യത ഇല്ല. യേശുവിനെയും അമ്മയേയും പിതാവിനെയും ഒരു ദൂതൻ കിഡ്നാപ്പ് ചെയിതു ഈജിപ്റ്റിൽ കൊണ്ടു പോയി എന്ന് മത്തായിച്ചൻ  പറയുന്നു. മത്തായി ൨: -ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13 അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു'
നിങ്ങൾ കാലി തൊഴുത്തിൽ കണ്ടത് വേറെ ആരെയോ ആണ് കവി! നോക്കു ഇ യേശു ജനിച്ചത്‌ ഒരു വീട്ടില്‍ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക