Image

സെന്‍സര്‍ഷിപ്പ്‌ ക്രിയാത്മകതക്ക്‌ തടസമെന്ന്‌ നമിതലാല്‍

Published on 13 December, 2019
സെന്‍സര്‍ഷിപ്പ്‌ ക്രിയാത്മകതക്ക്‌ തടസമെന്ന്‌ നമിതലാല്‍
സിനിമയിലെ സെന്‍സര്‍ഷിപ്പ്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ തടസ്സമാകുന്നതായി നടി നമിതലാല്‍. വിദേശരാജ്യങ്ങളിലെ ഗ്രേഡിങ്‌സംവിധാനത്തില്‍ നിന്ന്‌വ്യത്യസ്‌തമാണ്‌ഇന്ത്യയിലെ സെന്‍സറിങ്‌ . 

വിദേശരാജ്യങ്ങളില്‍സിനിമകളുടെ ഉള്ളടക്കത്തിന്‌ അനുസരിച്ചുള്ളസര്‍ട്ടിഫിക്കറ്റ്‌ നല്‌കുകുമ്പോള്‍ ഇന്ത്യയില്‍ പല ചിത്രങ്ങളും നിരോധിക്കുകയാണെന്നും അവര്‍ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെമീറ്റ്‌ ദി ഡയറക്ടറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിയേറ്ററുകളിലുംചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കാന്‍ സിനിമകളുടെ ദൈര്‍ഘ്യം കുറയ്‌ക്കുന്നത്‌ സംവിധായകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ളകടന്നുകയറ്റമാണെന്ന്‌ ജാപ്പനീസ്‌ സംവിധായകന്‍ ജോ ഒടഗിരി പറഞ്ഞു. ലയണല്‍ ഫെര്‍ണാണ്ടസ്‌ , മീരാസാഹേബ്‌ ,ബാലുകിരിയത്ത്‌തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക