Image

അന്‍സി മിസ് കേരള കിരീടം സ്വന്തമാക്കി

Published on 14 December, 2019
അന്‍സി മിസ് കേരള കിരീടം സ്വന്തമാക്കി
തിരുവനന്തപുരം: മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ പെട്ടെന്ന് കിട്ടുന്ന പ്രശസ്തി ആളുകളെ പ്രചോദിപ്പിക്കാന്‍ എങ്ങനെ ഉപയോഗിക്കും എന്ന ചോദ്യത്തിന് അന്‍സി കബീര്‍ മറുപടി പറഞ്ഞത് ഒട്ടും ആലോചിക്കാതെയാണ്. ഫുള്‍ സ്ലീവ് ഉടുപ്പിട്ടു നിന്ന് അന്‍സി നല്‍കി, ''ഞാനൊരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ നിന്നാണു വരുന്നത്. എന്റെ നേട്ടം ഇനിയും കുട്ടികള്‍ക്ക് കടന്നുവരാന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. കൈ നീളമുള്ള ഉടുപ്പിട്ടാലും നമുക്ക് ഫാഷനബിള്‍ ആകാം. നമ്മളെന്താണെന്നതു കൂടിയാണ്  ഫാഷന്‍ .'' മിസ് കേരള കിരീടം സ്വന്തമാക്കിയ ഈ ആറ്റിങ്ങല്‍കാരിക്ക്  ഉത്തരം സഫലമാകണമെന്നാണ് ആഗ്രഹവും.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ അബ്ദുല്‍ കബീറിന്റയും റസീന ബീവിയുടെയും ഒരേയൊരു ചെല്ലക്കുട്ടിയാണ് അന്‍സി.  ആഗ്രഹങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഉമ്മ റസീനയ്ക്ക് നൂറില്‍ നൂറു മാര്‍ക്കും നല്‍കും അന്‍സി. ഖത്തറില്‍ ജോലി ചെയ്യുന്ന ഉപ്പ അബ്ദുല്‍ കബീറിന് മകളുടെ ഇഷ്ടങ്ങളോട് ആദ്യമിത്തിരി പിണക്കമുണ്ടായിരുന്നെങ്കിലും ഒറ്റമകളുടെ ഇഷ്ടങ്ങള്‍ക്കെല്ലാം ഒപ്പം നിന്നേ തീരുവെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

അതുകൊണ്ട് അന്‍സിയുടെ ബലം മാതാപിതാക്കള്‍ തന്നെ. സ്കൂള്‍ കാലത്ത് സാധാരണ പഠിപ്പിസ്റ്റ് കുട്ടി തന്നെയായിരുന്നു . ഫാഷന്‍ ലോകത്തെക്കുറിച്ച് അന്ന് ചിന്തിച്ചിട്ടേയില്ല. തിരുവനന്തപുരം മറൈന്‍ എന്‍ജിനീയറിങ് കോളജിലെ പഠനകാലത്ത് കോളജിലെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ച സുഹൃത്തുക്കളാണ് ആദ്യ പ്രചോദനം.

ഒരു കൈ നോക്കിയാലെന്താ എന്ന തോന്നല്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. 2018 ല്‍ പഠിച്ചിറങ്ങിയ അന്‍സി അതിനുശേഷമെടുത്ത 6 മാസക്കാലത്തെ ബ്രേക്കില്‍ ഉറപ്പിച്ചു, ഇനി പിന്നോട്ടില്ല. ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരി കൂടിയായ അന്‍സിക്ക് ജോലിയും ഫാഷനും ഇപ്പോള്‍ ഒന്നിനൊന്നു പ്രിയം. അഭിനയത്തോട് ഏറെ ഇഷ്ടമുള്ള അന്‍സി ടിക്ടോക്കിലും സജീവമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക