Image

ശ്രീ ശങ്കര ‘എക്‌സലന്‍സ് ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ക്ക് സമ്മാനിച്ചു

സ്വന്തം ലേഖകന്‍ Published on 14 December, 2019
ശ്രീ ശങ്കര ‘എക്‌സലന്‍സ്  ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ക്ക് സമ്മാനിച്ചു
കാലടി: ആദിശങ്കര ട്രസ്റ്റിന്റെ 2019  ലെ  ‘എക്‌സലന്‍സ്  ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ക്ക് സമ്മാനിച്ചു .  ശ്രീ ശാരദ വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സപര്യ 2019 2020  പരിപാടിയില്‍ ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരദാനം നിര്‍വഹിച്ചു.അമേരിക്കന്‍ മലയാളി  സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റിന് ആദിശങ്കര ട്രസ്റ്റിന്റെ 2019  ലെ  ‘എക്‌സലന്‍സ്  ’ പുരസ്കാരം നല്‍കുന്നതില്‍ ട്രസ്റ്റിന് അഭിമാനവും സന്തോഷവും ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി .കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളിയ സമൂഹത്തിനു ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയിലും വ്യക്തിപരമായും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ മഹനീയ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കഴിഞ്ഞ  രണ്ടു തവണയും കേരളം പ്രളയത്തിലകപ്പെട്ടപ്പോള്‍  മാധവന്‍ ബി നായരുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളം നോക്കികണ്ടതാണ് .പൂര്‍ണ്ണമായും വെള്ളത്തില്‍ അകപ്പെട്ടുപോയ കാലടിയിലെ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി ഫൊക്കാനയും അതിന്റെ അമരക്കാരനും മാറി.ഇപ്പോഴും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും നിര്‍ത്തുകയും ചെയ്യുമ്പോഴല്ലേ അത് തുടര്‍ന്ന് നടത്തിക്കൊണ്ട് പോകുമ്പോഴാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുന്നുവെന്നു പറയാനാവുക .ഫൊക്കാന ലോക മലയാളി സംഘടനകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .     ട്രസ്റ്റ് ഏര്‍പ്പെടുത്തിയ   ‘ശ്രീശങ്കര പുരസ്കാരം’ നര്‍ത്തകനും അഭിനേതാവുമായ വിനീതിനും അദ്ദേഹം നല്‍കി .

ആദിശങ്കര ട്രസ്റ്റിന്റെ പേരില്‍  ,ആദിശങ്കരന്‍റെ പേരില്‍ ഒരു ആദരവ് ലഭിക്കുന്നത് ഒരു വ്യക്തി എന്ന നിലയില്‍ മഹാഭാഗ്യമായി കരുതുന്നതായി    ‘എക്‌സലന്‍സ്  ’ പുരസ്കാരം സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു .ലോകമേ തറവാട് എന്ന സങ്കല്‍പം അദ്വൈതത്തിലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച ആദിശങ്കരന്‍റെ പ്രസക്തി കാലങ്ങള്‍ കഴിയുംതോറും വര്‍ധിച്ചു വരുന്നു .അതുകൊണ്ടു തന്നെ ഈ ആദരവിന് വലിയ മഹത്വമുണ്ട് .അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഇന്ത്യന്‍ നേവി വൈസ് അഡ്മിറല്‍ സുനില്‍ ആനന്ദ് മുഖ്യാതിഥിയായിരുന്നു.ആദിശങ്കര ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ പ്രൊഫ. സി.പി. ജയശങ്കര്‍, പ്രിന്‍സിപ്പല്‍ മഞ്ജുഷ വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ രേഖ ആര്‍. പിള്ള, പി.ടി.എ. പ്രസിഡന്റ് എം.കെ. രാജശേഖരന്‍, സ്കൂള്‍ ഹെഡ് ബോയ് ലിയോണ്‍ ജോര്‍ജ് പടയാട്ടില്‍, ഹെഡ് ഗേള്‍ എ. ഗായത്രി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

ശ്രീ ശങ്കര ‘എക്‌സലന്‍സ്  ’ പുരസ്കാരം ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ക്ക് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക