കൊച്ചി: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്ത പ്രക്ഷോഭം നടത്താനിരിക്കുകയാണ്.രാവിലെ 10 മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സംയുക്ത പ്രതിഷേധം നടക്കുക. പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന് നേരത്തേ പറഞ്ഞിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല