Image

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാന്‍ ഇവിടെയുണ്ട്! പ്രചരിക്കുന്നത് തെറ്റ്, തുറന്നടിച്ച്‌ താര സുന്ദരി

Published on 15 December, 2019
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാന്‍ ഇവിടെയുണ്ട്! പ്രചരിക്കുന്നത് തെറ്റ്, തുറന്നടിച്ച്‌ താര സുന്ദരി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമയിലെ നിറ സാന്നിധ്യമാണ് കരീന കപൂര്‍ ഖാന്‍. റൊമാന്‍സ് , ബോള്‍ഡന്‍ കഥാപാത്രപങ്ങള്‍ എന്നിവയെല്ലാം കരീനയുടെ കൈകളില്‍ ഭഭ്രമായിരിക്കും. വിവാഹത്തിനു ശേഷവും ബോളിവുഡില്‍ സജീവമായി നില്‍ക്കുന്ന താരത്തെ ന്യൂജെന്‍ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച്‌ നടി രംഗത്ത്. പിടിഐ യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നടിച്ചത്.


താന്‍ യുവ തലമുറയിലെ താരമല്ലെന്ന് കരീന വളരെ കൃത്യമായി പറയുന്നുണ്ട്. താന്‍ സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷമാകുന്നു, ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ഒരാളെ യുവതലമുറയിലെ താരങ്ങളുമായ താരതമ്യപ്പെടുത്തുന്നത് അത്ഭുതം തോന്നിക്കാറുണ്ട് താരം പറഞ്ഞു. ഞാന്‍ ഈ തലമുറയിലെ താരമല്ല, ഇപ്പോഴുളള മത്സരത്തില്‍ താനില്ല. എന്നിട്ടും പലരും തന്നെ പുതിയ തലമുറയിലെ താരങ്ങളുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അത് എന്തിനാണ്, ഇപ്പോഴും അതിനെ കുറിച്ച്‌ മനസ്സിലാകുന്നില്ല. അത് തികച്ചും തെറ്റാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താന്‍ ഇവിടെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. അതില്‍ സന്തോഷവതിയാണെന്നും കരീന അഭിമുഖത്തില്‍ പറഞ്ഞു. ബോളിവുഡിലെ ഭാഗ്യ നായികയാണ് കരീന. 2000 ല്‍ പുറത്തു വന്ന റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന സിനിമയില്‍ എത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ അശോകയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം. അതിനു ശേഷം വന്‍ ഹിറ്റ് ലിസ്റ്റുകള്‍ തന്നെ നടിയുടെ കരിയറിലുണ്ട്. അക്ഷയ് ഖന്ന ചിത്രമാണ് ഇനി പുറത്ത് വരാനുള്ള കരീന ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക