Image

പോലീസ് ജാമിയ മിലിയ സര്‍വകലാശാലയില്‍; വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന് പരാതി

Published on 15 December, 2019
പോലീസ് ജാമിയ മിലിയ സര്‍വകലാശാലയില്‍; വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന് പരാതി
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാല കാമ്പസില്‍ പോലീസ് പ്രവേശിച്ച് സര്‍വകലാശാലയുടെ കവാടം അടച്ചു. പുറത്തുനിന്നുള്ള ചിലര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

നൂറുകണിക്ക് പോലീസുകാര്‍ കാമ്പസിനകത്ത് പ്രവേശിച്ചതായും കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാമ്പസിനുള്ളില്‍നിന്ന് 150-ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാര്‍ഥികളെയാണ് പോലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കാമ്പസില്‍ പ്രവേശിച്ചതെന്നും വിദ്യാര്‍ഥികളെയും ജീവനക്കാരെയും പോലീസ് മര്‍ദിച്ചതായും ജാമിയ മിലിയ സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക