Image

ഭാര്യയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ഐപിഎസ് ട്രെയിനിയെ സസ്‌പെന്‍ഡ് ചെയ്തു

Published on 15 December, 2019
ഭാര്യയെ മര്‍ദിച്ചുവെന്ന പരാതിയില്‍  ഐപിഎസ് ട്രെയിനിയെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി:  ഭാര്യയെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് ഐപിഎസ് ട്രെയിനിയെ സസ്‌പെന്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി.  കൊക്കാന്റി മഹേശ്വര്‍ റെഡ്ഡിക്കെതിരെയാണ് (28) നടപടി. വിവാഹ മോചനം ലഭിക്കാനായി ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍  മഹേശ്വറിനെതിരെ അന്വേഷണം നടന്നുവരികയാണ്. അതിനിടെയാണ് സസ്‌പെന്‍ഷന്‍.

മഹേശ്വറിന്റെ ഭാര്യ ബിരുദുള ഭാവനയാണ് (28) ഹൈദരാബാദ് പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായി ഭര്‍ത്താവ് തന്നെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും അനുസരിക്കാതെ വന്നപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

2008 ഫെബ്രുവരിയുലായിരുന്നു ഭാവനയുടെയും മഹേശ്വറിന്റെയും വിവാഹം. എന്നാല്‍ 2009 മുതല്‍ മഹേശ്വറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമാണ് വിവാഹം മോചനം ആവശ്യപ്പെട്ടത്. വിവാഹമോചനത്തിന് തയ്യാറായില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാവന പറയുന്നു.

ഈ വര്‍ഷം നടന്ന യുപിഎസ്‌സി പരീക്ഷയില്‍ 126ാം റാങ്കുകാരനായിരുന്നു ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ നിന്നുള്ള കൊക്കാന്റി മഹേശ്വര്‍ റെഡ്ഡി. മസൂറിയിലെ സിവില്‍ സര്‍വീസ്അക്കാദമിയിലെ പരിശീലനത്തിനിടയിലാണ് മഹേശ്വറിനെ തേടി നടപടിയെത്തുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക