Image

സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്നു; ഫണ്ട് സമാഹരണം ബുധനാഴ്ച

Published on 15 December, 2019
സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്നു; ഫണ്ട് സമാഹരണം ബുധനാഴ്ച
ന്യു സിറ്റി, ന്യു യോര്‍ക്ക്: ഇന്ത്യാക്കാരുടെ സുഹ്രുത്തായ സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി (38) യു.എസ്. കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്നു. മൂന്നു ദശാബ്ദമായി കോണ്‍ഗ്രസംഗമായ നീറ്റ ലോവി ഇനി മല്‍സരിക്കുന്നില്ല എന്നു പ്രഖ്യാപിച്ചതോടെയാണു 17-ം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ മല്‍സരിക്കാന്‍ കാര്‍ലുച്ചി രംഗത്ത് വന്നത്.

വെസ്റ്റ്‌ചെസ്റ്റര്‍-റോക്ക് ലാന്‍ഡ് കൗണ്ടികളിലായാണു 17-ം ഡിസ്ട്രിക്റ്റ്. സ്റ്റേറ്റ് സെനറ്റില്‍ കാര്‍ലുച്ചി പ്രതിനിധീകരിക്കുന്ന 38-ം ഡിസ്ട്രിക്റ്റും റോക്ക്‌ലാന്‍ഡ്-വെസ്റ്റ്‌ചെസ്റ്ററിലാണ്.

സെന്ററ്റിലെ പുരോഗമനാംഗവും ഏറ്റവും കൂടുതല്‍ ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുത്തവരില്‍ ഒരാളുമായ തനിക്കു കോണ്‍ഗ്രസില്‍ വളരെ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു കാര്‍ലുച്ചി പറഞ്ഞു. വിവാഹത്തില്‍ സ്ത്രീക്കും തുല്യത നല്‍കുന്നതടക്കമുള്ള നിയമങ്ങള്‍ കൊണ്ട് വരാന്‍ തനിക്കായി.

പതിനേഴാം ഡിസ്ട്രിക്റ്റില്‍ ഡമോക്രാറ്റുകള്‍ക്കാണു ആധിപത്യം. 209,000 ഡമോക്രാറ്റ് വോട്ടര്‍മാരുള്ളപ്പോള്‍ രജിസ്റ്റേര്‍ഡ് റിപ്പബ്ലിക്കന്‍സ് 103,200 ആണു. ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ 110,000 ഉണ്ട്.

ഡമോക്രാറ്റിക് പ്രൈമറിയില്‍ കാര്‍ലുച്ചിക്കെതിരെ മൂന്നു സ്ഥാനാര്‍ഥികള്‍ ഇതിനകം രംഗത്തുണ്ട്. ബില്‍-ഹിലരി ക്ലിന്ററ്റെ പുത്രി ചെല്‍സി ക്ലിന്റന്‍ മല്‍സരിക്കുമെന്നു അഭൂഹം ഉണ്ടായിരുന്നെങ്കിലും ക്ലിന്റന്‍ കുടുംബം അത് പാടെ നിഷേധിച്ചു.

കാര്‍ലൂച്ചിയെ 'ട്രമ്പ് ഡമോക്രാറ്റ് എന്ന് ആക്ഷേപിച്ചു കൊണ്ട് വെസ്റ്റ് നയാക്കില്‍ നിന്നുള്ള അറ്റോര്‍ണിയും ആഫ്രിക്കന്‍ അമേരിക്കനുമായ മൊണ്ടയര്‍ ജോണ്‍സ്, 32, വൈറ്റ് പ്ലൈന്‍സില്‍ നിന്നുള്ള സ്റ്റേറ്റ് അസംബ്ലിമാന്‍ ഡേവിഡ് ബുക്ക്വാല്‍ഡ്, 40, യോങ്കേഴ്‌സില്‍ നിന്നുള്ള ലൂസ് അവില്‍ഡ മൊറിന-കസനോവ എന്നിവരാണു നിലവിലുള എതിരാളികള്‍.

റിപ്പബ്ലികന്‍ സ്ഥാനാര്‍ഥിയായി മുന്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടിവ് റോബ് അസ്റ്റോറിനോ മല്‍സരിച്ചേക്കും.

കാര്‍ലൂച്ചി സ്റ്റേറ്റ് സെനറ്റ് സ്ഥാനം വിടുമ്പോള്‍ 38-ം ഡിസ്ട്രിക്റ്റില്‍ ഒരു ഒഴിവ് വരും.

കാര്‍ലുച്ചിക്കു വേണ്ടി ഈ ബുധനാഴ്ച കുരുവിള ചെറിയാന്‍ സി.പി.എ യുടെ നേത്രുത്വത്തില്‍ ഫണ്ട് സമാഹരനം നടത്തുന്നു. വൈകിട്ട് 7:30. അഡറക് ഇന്ത്യന്‍ റെസ്‌ടോറന്റ്, 36 ലഫയെറ്റ് അവന്യു, സഫേണ്‍, ന്യു യോര്‍ക്ക്-10901.100 ഡോളറാനു പ്രതീക്ഷിക്കുന്ന സംഭാവന

വിവരങ്ങള്‍ക്ക് കുരുവിള ചെറിയാന്‍: 845-643-9059
Join WhatsApp News
No more Trump 2019-12-16 17:56:50
കുരുവിള ആരാണ് ട്രമ്പനാണോ ?  എങ്കിൽ വെറുതെ ഇവിടെ സമയം കളയണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക