Image

രാജ്യത്തെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്‌എസ്‌ ശ്രമിക്കുന്നു `: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16 December, 2019
രാജ്യത്തെ മത രാഷ്ട്രമാക്കാന്‍ ആര്‍എസ്‌എസ്‌ ശ്രമിക്കുന്നു `: മുഖ്യമന്ത്രി പിണറായി വിജയന്‍


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധത്തിന്‌ മികച്ച പ്രതികരണം. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത യോഗത്തില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാര്‍, എം എല്‍ എ മാര്‍ എന്നിവര്‍ക്ക്‌ പുറമേ സാമൂഹ്യ-സിനിമാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്‌എസ്‌ ശ്രമിക്കുന്നുവെന്ന്‌ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക്‌ തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത്‌ വിലപ്പോകില്ലെന്ന്‌ പറയാനാണ്‌ കേരളം ആഗ്രഹിക്കുന്നത്‌. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ്‌ കാണിക്കുന്നത്‌. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക