Image

രാജ്യത്തെ സര്‍വകലാശാലകള്‍ മുഴുവന്‍ വ്യാപിച്ച്‌ പൗരത്വ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം കത്തിപ്പടരുന്നു

Published on 16 December, 2019
രാജ്യത്തെ സര്‍വകലാശാലകള്‍ മുഴുവന്‍ വ്യാപിച്ച്‌ പൗരത്വ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം കത്തിപ്പടരുന്നു


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്‌ എതിരെ ഉയര്‍ന്ന സമരം രാജ്യം മുഴുവന്‍ ആളിപ്പടരുകായാണ്‌. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയയയില്‍ പോലീസ്‌ നടത്തിയ നരനായട്ടിനെ തുടര്‍ന്ന്‌ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പരിക്കേറ്റത്‌. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പോലീസ്‌ ഹെഡ്‌ ക്വര്‍ട്ടേഴ്‌സിന്‌ മുന്‍പില്‍ കൊടും തണുപ്പിനെ പോലും അവഗണിച്ച്‌ നടത്തിയ സമരം ഇന്നലെ രാത്രി മുതല്‍ രാജ്യം മുഴുവന്‍ ആളിപ്പടരുകയായിരുന്നു.


നിരവധി സംഘടനകളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി ഇന്നലെ അര്‍ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ സമരരംഗത്തുണ്ട്‌. ജാമിഅ മില്ലിയയില്‍ തുടങ്ങിയ സമരം ഇന്ന്‌ നേരം വെളുത്തതോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു.

 ഇന്നലെ പോലീസ്‌ ആസ്ഥാനത്തിനു മുന്നില്‍ ഉണ്ടായിരുന്നത്‌ ജാമിയ മില്ലായയിലെയും ജെഎന്‍യുവിലെയും അലിഗഢിലെയും വിദ്യാര്‍ഥികള്‍ ആയിരുന്നെങ്കില്‍ ഇന്നത്‌ രാജ്യത്തിന്റെ മുഴുവന്‍ ഭാഗത്തേക്കും പടര്‍ന്നു.

ജാമിഅ മില്ലിയ ഇസ്ലാമിയ, ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, അലിഗഢ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഇവര്‍ക്കൊപ്പം, ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ലക്‌നൗ ദാറുല്‍ ഉലൂം, ഐ ഐ ടി മദ്രാസ്‌, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌, കാസര്‍ഗോഡ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, കുസാറ്റ്‌ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ്‌ ശക്തമായ വിദ്യാര്‍ത്ഥി സമരവുമായി രംഗത്തുള്ളത്‌.


വിദ്യാര്‍ത്ഥികള്‍ക്ക്‌ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും മറ്റു സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളുമുണ്ട്‌. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന്‌ പുറകോട്ട്‌ ഇല്ലെന്ന നിലപാടിലാണ്‌ വിദ്യാര്‍ത്ഥി സമൂഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക