Image

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു ; എസ്‌ഐ ജി.എസ് ദീപക് ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

Published on 16 December, 2019
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു ; എസ്‌ഐ ജി.എസ് ദീപക് ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എസ്‌ഐ ജി.എസ് ദീപക് ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ആരോപണവിധേയനായ ഡിഐജി എ.വി.ജോര്‍ജിനെ കേസില്‍ സാക്ഷിയാക്കി.


പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വരാപ്പുഴയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.


2018 ഏപ്രില്‍ 9ന് രാത്രിയാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ എറണാകുളം റൂറല്‍ എസ്പിയുടെ സ്ക്വാഡ് കസ്റ്റഡിയില്‍ എടുക്കുന്നത്. അവിടം മുതല്‍ തുടങ്ങിയ മര്‍ദനത്തിന്റെ പേരിലാണ് പൊലീസുകാരായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.


സ്റ്റേഷനിലെത്തിച്ച ശേഷം എസ്‌ഐ ജിഎസ് ദീപക്ക് ഉള്‍പ്പെയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചു. ഈ മര്‍ദനമാണ് മ‌രണകാരണമായതെന്നാണ് കുറ്റപത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക