Image

അട്ടപ്പാടി മാതൃകയില്‍ അപ്പാരല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കും : മന്ത്രി എ.കെ. ബാലന്‍

Published on 16 December, 2019
അട്ടപ്പാടി മാതൃകയില്‍ അപ്പാരല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കും : മന്ത്രി എ.കെ. ബാലന്‍

മാനന്തവാടി: അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടി അപ്പാരല്‍ പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു . തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍ അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


ആദ്യഘട്ടത്തില്‍ മാനന്തവാടി ട്രൈബല്‍ ഓഫീസിന് കീഴില്‍വരുന്ന എട്ടുകോളനികള്‍ പുനര്‍നിര്‍മിക്കും . ഒരുകോടി രൂപ വീതം വകയിരുത്തിയാണ് ഓരോ കോളനിയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് . ജില്ലയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോളനികളാണ് ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക