Image

ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ല അക്ഷയ് കുമാര്‍

Published on 16 December, 2019
ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ല അക്ഷയ് കുമാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പടരുമ്ബോള്‍ അലിഗഢ് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍. 'ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തതിനെക്കുറിച്ച്‌, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്.
പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി' എന്നുമാണ് അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.


'ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തതിനെക്കുറിച്ച്‌, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും. അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല', അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ബോളിവുഡില്‍ നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക