Image

പെരിയാറിലേക്കു രാസമാലിന്യം വന്‍തോതില്‍ ഒഴുക്കുന്നു, മീനുകള്‍ ചത്തുപൊങ്ങി

Published on 16 December, 2019
പെരിയാറിലേക്കു രാസമാലിന്യം വന്‍തോതില്‍ ഒഴുക്കുന്നു, മീനുകള്‍ ചത്തുപൊങ്ങി
ആലുവ: പെരിയാറിലേക്കു വീണ്ടും രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്നു ചെറുമീനുകള്‍ ചത്തുപൊങ്ങി. പാല്‍ നിറത്തില്‍ പതഞ്ഞൊഴുകുകയാണ് വെള്ളം. നഗരത്തിലെ ഒരു സ്വര്‍ണാഭരണ ശുദ്ധീകരണ യൂണിറ്റില്‍ നിന്നു നഗരസഭയുടെ മലിനജല കാനയിലേക്ക് ഒഴുക്കിയ രാസമാലിന്യമാണ് പുഴയില്‍ എത്തിയതെന്നു നഗരസഭ അധികൃതരും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നു സ്വര്‍ണം ഉരുക്കുന്ന സ്ഥാപനത്തിലെയും കാനയിലെയും പുഴയിലെയും വെള്ളത്തിന്റെ സാംപിള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചു.

ഇതു കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നു കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയും പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു വെള്ളത്തിനു നിറംമാറ്റം സംഭവിച്ചിരുന്നു. എന്നാല്‍, ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള കാനയുടെ അരികിലാണ് ആരോപണവിധേയമായ വ്യവസായ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക