Image

കൊറോണ വൈറസ് സഹായഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

പി പി ചെറിയാന്‍ Published on 18 March, 2020
കൊറോണ വൈറസ് സഹായഹസ്തവുമായി  പ്രവാസി മലയാളി ഫെഡറേഷന്‍
ന്യൂയോര്‍ക് :  വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മഹാ മാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ഇന്ന് 160 ഓളം രാജ്യങ്ങളില്‍ പകര്‍ച്ച വ്യാധിയായി മാറി കൊണ്ടിരിക്കുകയാണ് നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വൈറസ് ആയി ലോകം ഇതിനെ കണക്കാക്കുന്നു.

സാങ്കേതികമായും സാമ്പത്തികമായും ആരോഗ്യപരമായും മറ്റു പല കാര്യങ്ങളിലും മുന്നിട്ടു നില്‍കുന്ന അമേരിക്ക, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഈ പ്രതിസന്ധി പെട്ടെന്ന് മറി കടക്കാന്‍ സാധിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം ഗ്ലോബല്‍  സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗില്‍ അറിയിച്ചു . ലോകം എമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കും പ്രത്യേകിച്ച് ഇറ്റലിയിലെയും മറ്റും ഉള്ള പ്രവാസികള്‍ക്കും സര്‍ക്കാര്‍ തല നീക്കം നടത്താന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടനാ തലത്തില്‍ മുന്‍ പന്തിയില്‍ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു, ഇറ്റലിയിലും ലോകം എമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് വേണ്ടുന്ന മെഡിക്കല്‍ സഹായവും യാത്ര സൗകര്യവും ഒരുക്കാന്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്നു  പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഭ്യര്‍ത്ഥിച്ചു , കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നു  നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു, എം പീ സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ട്രഷറര്‍ സ്റ്റീഫന്‍  കോട്ടയം, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, പി എം ഫ് കേരള പ്രസിഡണ്ട് ബേബി മാത്യു, കേരള സെക്രട്ടറി ജേഷിന് പാലത്തിങ്കല്‍, ഗ്ലോബല്‍ വനിതാ കോഓര്‍ഡിനേറ്റര്‍ അനിത പുല്ലായി, കേരള കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ് എന്നിവര്‍ പങ്കെടുത്തു ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് ,ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, മുഖ്യ രക്ഷാധികാരി ഡോക്ടര്‍ മൊന്‍സോണ്‍ മാവുങ്കാല്‍ എന്നിവരുടെ നേത്രത്വത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം അറിയിച്ചു

വാര്‍ത്ത : പി പി ചെറിയാന്‍ (പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക