ഹൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാനയുടെ
പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഫൊക്കാന
നേതൃത്വം കണ്വന്ഷന് വേദി സന്ദര്‍ശിച്ച് ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച
നടത്തി.
കണ്വന്ഷനിന് പങ്കെടുക്കാനെത്തുന്ന അതിഥികളുടെ താമസ സൗകര്യവും
മറ്റും ഒന്നുകൂടി കണ്ട് പോരായ്മകള്‍ പരിഹരിക്കാനും, കണ്വന്ഷന് വേദിയുടെ
സൗകര്യങ്ങളെക്കുറിച്ച് ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്താനുമായിരുന്നു
പ്രസിഡന്റ് ജി.കെ. പിള്ളയോടൊപ്പം, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് പോള്‍
കറുകപ്പിള്ളില്‍, ട്രഷറര്‍ ഷാജി ജോണ്‍, കണ്വന്ഷന് ചെയമാന് എബ്രഹാം ഈപ്പന്,
തോമസ് മാത്യു, ജോസഫ് കെന്നഡി എന്നിവരും തിരുവല്ല ബേബിയും ഉണ്ടായിരുന്നു.
കണ്വന്ഷന് വേദിയുടെ രംഗസജ്ജീകരണം തിരുവല്ല ബേബി നിര്‍വ്വഹിക്കുന്നതാണെന്ന്
എബ്രഹാം ഈപ്പന് അറിയിച്ചു.