Image

മറവി (കവിത: ഫൈസൽ മാറഞ്ചേരി)

Published on 17 April, 2020
മറവി (കവിത: ഫൈസൽ മാറഞ്ചേരി)
ഇപ്പോൾ മറവി എനിക്കൊരു അനുഗ്രഹമാണ് 
ഒരു സൽക്കാരം ഞാൻ മറന്നു പോയിരിക്കുന്നു 
ഹസ്തദാനം ഞാൻ ഓർത്തു നോക്കുകയാണ് 
ഗാഢആലിംഗനങ്ങൾ എനിക്കു കേട്ടുകേൾവി മാത്രം 
മരണ വീട്ടിലേക്കുള്ള വഴി ഏതാണെന്നു  പലരും എന്നോട് ചോദിക്കുന്നു 
ഉദ്യാനങ്ങൾ ഒരു മരീചികയാണെനിക്ക് 
മൂന്ന് നേരം ആഹാരം എന്നത് പോലും ഞാൻ മറക്കുകയാണ് 
സുഹൃത്തുക്കൾ എന്നാൽ എന്റെ വിരൽ തുമ്പു മാത്രമാണ് 
എന്റെ ആത്മമിത്രം സെൽ ഫോൺ മാത്രം 
കടകളിൽ പോക്ക് മാറിയിട്ടും കടം പറഞ്ഞിട്ടും കാലമേറെയായി 
കാക്കകൾ എത്ര വിരുന്ന് വിളിച്ചിട്ടും ഒരു കാക്കയും വന്നില്ല 
അടുപ്പമുള്ളവർ പോലും പറയുന്നു അകന്നിരിക്കാൻ 
കണ്ണാടിയിൽ എന്റെ മുഖം പോലും എനിക്കന്യമായി 
വാർത്തകൾ മാത്രമാണെനിക്കാശ്രയം 
പുറത്തിറങ്ങാം എന്ന ശുഭ വാർത്തക്കായ് കാതോർത്ത് 
പോയ നല്ല കാലങ്ങളെയും വന്ന കെട്ട കാലത്തെയും മറക്കട്ടെ ഞാൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക