Image

അമ്പിളിച്ചന്തമെഴുന്ന പാട്ടുകൾ : ആൻസി സാജൻ

Published on 02 June, 2020
അമ്പിളിച്ചന്തമെഴുന്ന പാട്ടുകൾ : ആൻസി സാജൻ
ശ്രീ ഗുരുവായൂരപ്പൻ സിനിമയിലെ ഗുരുവായൂരപ്പന്റെ ' - എന്നു തുടങ്ങുന്ന ഗാനം പാടുമ്പോൾ അമ്പിളിക്ക് 13 വയസ്സ്.ദക്ഷിണാമൂർത്തിയുടെ ശിഷ്യയായിരുന്ന അമ്പിളിക്ക് സ്വാമി നൽകിയ സമ്മാനമായിരുന്നു ആ പാട്ട്.
തുടർന്ന് ആയിരത്തിലധികം ഗാനങ്ങളാണ് അമ്പിളിയെന്ന അനുഗ്രഹീത ഗായിക മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സ്വര ഭംഗിയായി നൽകിയത്.
ലളിത ഗാനങ്ങളും കീർത്തനങ്ങളുമൊക്കെ ചേർത്താൽ ആ കണക്ക് മൂവായിരം കവിഞ്ഞു പോകും .
വീണ്ടും പ്രഭാതത്തിലെ ഊഞ്ഞാലാ എന്ന പാട്ട് ഓർക്കാത്ത ഗാനാസ്വാദകർ മലയാളത്തിൽ ഉണ്ടാവില്ല.
സ്വാമി അയ്യപ്പനിലെ തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി എന്ന അയ്യപ്പഭക്തിഗാനം ശബരിമല സ്വാമി ഭക്തർ എക്കാലവും കേൾക്കാനിഷ്ടപ്പെടുന്ന പാട്ടാണ്.
എന്റെ നീലാകാശം നിറയെ പുളളിപ്പശുവിന്റെ കുഞ്ഞ് ,ഏഴ് നിലയുള്ള ചായക്കട ,തുമ്പീ തുമ്പീ തുള്ളാൻ വായോ, ആരാരോ സ്വപ്നജാലകം തുറന്നു കടന്നതാരോ എന്നിങ്ങനെ എത്രയെത്ര ഹിറ്റ് ഗാനങ്ങൾ .
ലളിത ഗാനങ്ങളും മറക്കുന്നതെങ്ങനെ.: രാധയെ കാണാത്ത മുകിൽ വർണ്ണനോ .., കവിതേ ,മലയാള കവിതേ...., കാ കാ കാവതിക്കാക്ക എന്നൊക്കെയുള്ള പാട്ടുകൾ മൽസരവേദികളിൽ സ്ഥിരം കേട്ടിരുന്നു.
ഇപ്പോഴും ആ സ്വരമാധുരി ആസ്വാദ്യമായി തുടരുന്നു. ഓൾഡ് മെലഡീസ് എന്ന പേരിൽ മ്യൂസിക് ട്രൂപ്പ് നടത്തുന്നുണ്ട് അമ്പിളിയിപ്പോൾ.
അന്തപ്പുരം, തിരയും തീരവും വെല്ലുവിളി ,ചമ്പൽക്കാട് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജശേഖരനാണ് ഭർത്താവ്.കഴിഞ്ഞ വർഷം അന്തരിച്ചു. മകനും മകളുമുണ്ട്.ചെന്നൈയിൽ സ്ഥിരതാമസം.
ഇപ്പോഴും പാടാനാണ് അമ്പിളി ആഗ്രഹിക്കുന്നത്.
ancysajans@gmail.com
 
 
 
അമ്പിളിച്ചന്തമെഴുന്ന പാട്ടുകൾ : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക